HOME
DETAILS
MAL
കണ്‍സോര്‍ഷ്യം രൂപീകരിച്ചു
backup
August 23 2016 | 20:08 PM
കോഴിക്കോട്: സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന് പ്രാഥമിക സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് ഓണച്ചന്തകള്‍ ആരംഭിക്കും. 2500 ചന്തകള്‍ സംസ്ഥാനത്ത് തുടങ്ങുന്നതിനാണ് പദ്ധതിയിട്ടിട്ടുള്ളത്. വില നിലവാരം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സഹകരണ വകുപ്പ് ഇത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നത്. ഇതിനായി ജില്ലാ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു.
ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന് അധ്യക്ഷനായി. ജനറല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് സി, ജോയ്ന്റ് രജ്സിട്രാര് ടി.പി ശ്രീധരന്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ.സി രവീന്ദ്രന്, പി. സദാനന്ദന്, കെ. രാജേന്ദ്രന്, ഇ. രമേശ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."