ഐ.എസ് .ആര്‍.ഒ പരീക്ഷ ആള്‍മാറാട്ടം: പിടിയിലായത് വന്‍ തട്ടിപ്പ് സംഘം, അന്വേഷണം ഹരിയാനയിലേക്ക്
ഐ.എസ് .ആര്‍.ഒ പരീക്ഷ ആള്‍മാറാട്ടം: പിടിയിലായത് വന്‍ തട്ടിപ്പ് സംഘം, അന്വേഷണം ഹരിയാനയിലേക്ക്
തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) പരീക്ഷ തട്ടിപ്പില്‍ അറസ്റ്റലായത് വന്‍ തട്ടിപ്പ് സംഘം. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് അറസ്റ്റിലായ മുഖ്യപ്രതി. പരീക്ഷയെഴുതാനെത്തുന്ന ആള്‍മാറാട്ടക്കാര്‍ക്ക് വന്‍ പ്രതിഫലമാണ് നല്‍കിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. പരീക്ഷ എഴുതിയ ശേഷം വിമാനത്തില്‍ മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
സംഭവത്തില്‍ നാലു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരീക്ഷ എഴുതാന്‍ പുറത്തു നിന്ന് സഹായം നല്‍കിയ ഹരിയാന സ്വദേശികളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മെഡിക്കല്‍ കോളജ് പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
ഹിന്ദി ഭാഷ മാത്രം അറിയാവുന്ന ഇവരെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളും സഹായിക്കുന്നുണ്ട്. ഹരിയാന പൊലിസിന്റെ സഹായത്തിലാണ് പിടിയിലാവരുടെ പേരുവിവരങ്ങള്‍ കേരള പൊലിസിന് ലഭിച്ചത്. കേസിന്റെ തുടര്‍ അന്വേഷണത്തിന് കേരള പൊലിസിന്റെ പ്രത്യേക സംഘം ഹരിയാനയിലേക്ക് പോകും. മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലിസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തില്‍ ഉണ്ടാവുക.
ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള വി.എസ്.എസ്.സി രാജ്യവ്യാപകമായി നടത്തിയ പരീക്ഷയില്‍ കോപ്പിയടിക്കുന്നതിനിടെയാണ് ഹരിയാന സ്വദേശികള്‍ ഇന്നലെ അറസ്റ്റിലായത്. ടെക്‌നീഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷക്കിടെയാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കോപ്പിയടി. ഹരിയാന സ്വദേശികളായ സുനില്‍ (26), സുമിത്ത് (25) എന്നിവരാണ് പിടിയിലായത്.
മറ്റു രണ്ട് പേര്‍ക്ക് വേണ്ടിയാണ് ഇവര്‍ പരീക്ഷയെഴുതിയത്. വി.എസ്.എസ്.സിയുടെ ടെക്‌നീഷ്യന്‍ ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്കായി കോട്ടണ്‍ ഹില്‍ പട്ടം സെന്റ്‌മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരീക്ഷ നടന്നത്. പട്ടം സെന്റ്‌മേരീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ സുമിത്തിനെ മെഡിക്കല്‍ കോളജ് പൊലിസും വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ സുനിലിനെ മ്യൂസിയം പൊലീസും അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈലും ബ്ലൂടൂത്തും ഉപയോഗിച്ചാണ് കോപ്പിയടി നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി അതിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്കയച്ചു. ബ്ലൂടുത്ത് ഹെഡ്‌സെറ്റ് വഴിയും സ്മാര്‍ട്ട് വാച്ചിലെ സ്‌ക്രീനിലൂടെയും ഉത്തരങ്ങള്‍ മനസിലാക്കിയ സുനില്‍ 75 മാര്‍ക്കിന് എഴുതി. സുമിത്തിന് ഒന്നും എഴുതാന്‍ സാധിച്ചില്ല.
പരീക്ഷക്കെത്തുന്ന ഹരിയാന സ്വദേശികള്‍ തട്ടിപ്പ് നടത്തുമെന്ന് പൊലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലിസ് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലേക്കും ജാഗ്രത നിര്‍ദേശം നല്‍കി. അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ ചെവിക്കുള്ളിലെ ഹെഡ്‌സെറ്റ് ശ്രദ്ധയില്‍പെട്ട് പൊലിസിനെ വിവരമറിയിച്ചതോടെയാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."