ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സഊദിയും; തൊഴിലവസരവും നിക്ഷേപവും വർധിക്കും
ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സഊദിയും; തൊഴിലവസരവും നിക്ഷേപവും വർധിക്കും
റിയാദ്: ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഇന്ത്യയും സഊദി അറേബ്യയും ഒപ്പുവച്ചു. ഇന്ത്യൻ റെയിൽവേ, കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, സഊദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല സ്വാഹയുമായാണ് കരാറിൽ ഒപ്പുവച്ചത്. ഇതോടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇ-ഹെൽത്ത്, ഇ-ലേണിങ് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കും.
ഡിജിറ്റൽ ഇക്കോണമി ശക്തമാകുന്നതോടെ ഇ–വാലറ്റ് വഴി ഇന്ത്യക്കാർക്ക് സഊദിയിൽ ഇടപാട് നടത്താവുന്ന സാഹചര്യം വരുമെന്നാണ് സൂചന. ഡോളറിന് പകരം വ്യാപാരം സ്വന്തം കറൻസികളിലാക്കാനുള്ള സാധ്യതയുമുണ്ട്. ഡിജിറ്റൽ മേഖലയിൽ പരസ്പര സഹകരണം വർധിപ്പിക്കാനും ഗവേഷണത്തിലും നവീകരണത്തിലും നവീന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും സഊദി-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് കരാര്‍ പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്.
പുതിയ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലും തൊഴിൽ അവസരവും നിക്ഷേപവും വർധിക്കും. സംയുക്ത സംരംഭത്തിലൂടെ ഇന്ത്യക്കാർക്ക് സഊദിയിൽ മറ്റുരാജ്യങ്ങളേക്കാൾ ജോലിയിൽ മുൻഗണന ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്വദേശിവത്കരണം മൂലം നിരവധിപ്പേർക്ക് തൊഴിൽ നഷ്ടമായ സാഹചര്യത്തിൽ പുതിയ ജോലി സാധ്യതകൾ തുറക്കുന്നത് ഇന്ത്യക്കാർക്ക് നേട്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."