ആകെ ഇറങ്ങുന്നത് 10 ബൈക്കുകള്‍ മാത്രം; വില ആറ് ലക്ഷം; അറിയണം ഈ ഇലക്ട്രിക്ക് ബൈക്കിനെപറ്റി
ഇലക്ട്രിക്ക് ബൈക്ക് മാര്‍ക്കറ്റില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ്. മികച്ച പെര്‍ഫോമന്‍സ് ലക്ഷ്യം വെച്ചുളള വാഹന നിര്‍മ്മാണത്തിന് പേരുകേട്ട അള്‍ട്രാവയലറ്റ് പുതിയ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കുന്നെന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ഒരു ടീസര്‍ നേരത്തെ വന്‍ തരംഗമായി മാറിയിരുന്നു. തങ്ങളുടെ തന്നെ f77 എന്ന ഇലക്ട്രിക്ക് ബൈക്കിന്റെ ഒരു സ്‌പെഷ്യല്‍ എഡിഷനാണ് കമ്പനി പുറത്തിറക്കാന്‍ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. f77 സ്‌പേസ് എഡിഷന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് 5.60 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
വാഹനത്തിന്റെ ബുക്കിങ് ഓഗസ്റ്റ് 22ന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിക്കും. വാഹനത്തിന്റെ 10 സ്‌പെഷ്യല്‍ എഡിഷന്‍ മാത്രമായിരിക്കും വില്‍പനക്ക് ഉണ്ടാകുക.മികച്ച ഫീച്ചര്‍ സെറ്റുകളും ശ്രദ്ധേയമായ പെര്‍ഫോമന്‍സ് മെട്രിക്‌സും ഈ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 30.2 kW (40.5 hp) പീക്ക് പവറും 100 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറും പാസീവ് കൂളിംഗ് ഫംഗ്ഷനുള്ള 10.7 kWh ബാറ്ററി പായ്ക്കുമാണ് വാഹനത്തിന് കരുത്തേകുന്നത്. മണിക്കൂറില്‍ 152 കി.മീ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാല്‍ 307 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Content Highlights:ultraviolette f77 e bike launching details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."