HOME
DETAILS

കോൺഗ്രസിലെ പുതു ഊർജം

  
backup
August 21 2023 | 18:08 PM

new-energy-in-congress

അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി പ്രവർത്തക സമിതിയും രൂപവത്കരിച്ചിരിക്കുന്നു ഇന്ത്യൻ നാഷനൽ കോൺഗ്രസ്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുതലമുറയിലെ നേതാക്കളെക്കൂടി ഉൾപ്പെടുത്തിയാണ് സമിതി. ശശി തരൂരടക്കം പാർട്ടിയിൽ മാറ്റം വേണമെന്ന് വാദിക്കുന്നവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദി നേടുന്ന തുടർച്ചയായ വിജയമുണ്ടാക്കിയ ആശയക്കുഴപ്പത്തിൽ നിന്ന് കോൺഗ്രസ് കരകയറിയിരിക്കുന്നു എന്നുവേണം ഇൗ തീരുമാനത്തെ വിലയിരുത്താൻ. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായെത്തിയശേഷം പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ അതിവേഗത്തിൽ പരിഹരിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

കർണാടകയിലും മധ്യപ്രദേശിലും ഇപ്പോൾ ബി.ജെ.പി പക്ഷത്താണ് ആശയക്കുഴപ്പം. കർണാടകയിൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിലേക്കൊഴുകുമ്പോൾ മധ്യപ്രദേശിൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന എം.എൽ.എമാരുടെ തിരിച്ചൊഴുക്കാണ് ആരംഭിച്ചിരിക്കുന്നത്.
കാര്യമായ പരാതികൾക്ക് ഇടനൽകാത്തതാണ് പുതിയ പ്രവർത്തക സമിതിയെന്ന് കാണാം. വിമതരെന്ന് കരുതപ്പെട്ട മനീഷ് തിവാരി, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളെ സമിതിയിലേക്ക് ചേർത്തുപിടിക്കാനായി. ഗൗരവ് ഗൊഗോയ്, കനയ്യ കുമാർ പോലുള്ള യുവനേതാക്കൾ സമിതിയിലെത്തി. കേരളത്തിന്റെ പ്രാതിനിധ്യം മൂന്നിൽനിന്ന് ഉയർന്നില്ലെങ്കിലും സ്ഥിരം, പ്രത്യേക ക്ഷണിതാക്കൾ കൂടി ഉൾപ്പെട്ട വിശാല പ്രവർത്തകസമിതിയുടെ ഭാഗമായി രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും എത്തുന്നതോടെ കേരളത്തിനു മാന്യമായ പ്രാതിനിധ്യം കിട്ടി.

ഒരാൾക്ക് ഒരു പദവി എന്ന പ്രഖ്യാപിത നയം നടപ്പാക്കിയതോടെ അശോക് ഗെലോട്ട്, സിദ്ധരാമയ്യ എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാരെ ഒഴിവാക്കി. നിലവിലെ പാർട്ടി പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രി എന്നിവരെ സ്ഥിരാംഗങ്ങളാക്കാൻ വ്യവസ്ഥ ചെയ്ത് കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തതോടെ മല്ലികാർജുൻ ഖാർഗെ, ഡോ. മൻമോഹൻ സിങ്, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സ്ഥിരാംഗങ്ങളായി.


സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞിട്ടും പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചിട്ടും എ.കെ ആന്റണിയുടെ അനുഭവ സമ്പത്തിന് പാർട്ടി വിലയും വിശ്വാസവും നൽകി. സമാനമായ വിശ്വാസം അംബിക സോണിക്കും കിട്ടി. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാക്കിയെങ്കിലും സച്ചിൻ പൈലറ്റിലും വിശ്വാസമർപ്പിച്ച് ഖാർഗെ എല്ലാവർക്കും അവസരമുണ്ടെന്ന സന്ദേശം നൽകി. ദേശീയതലത്തിൽ മുഖമായി രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടാകുമെന്നതിന്റെ സൂചനയായി പ്രിയങ്കാ ഗാന്ധിയും പ്രവർത്തക സമിതിയിലെത്തി. സമഗ്രമാണിപ്പോൾ കോൺഗ്രസ്. അതിവേഗത്തിലാണ് മുന്നേറ്റം. രാഷ്ട്രീയ സാഹചര്യങ്ങളോട് അതിവേഗത്തിൽ പ്രതികരിക്കാനാവുന്നുണ്ടെന്നത് തന്നെയാണ് കോൺഗ്രസിന്റെ മാറ്റത്തിന്റെ ആദ്യസൂചന. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസ് സജ്ജമായിക്കഴിഞ്ഞു.


മോദിയുടെ രാഷ്ട്രീയ പ്രസ്താവനകൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകാൻ പാർട്ടിക്ക് കഴിയുന്നുണ്ട്. അടുത്ത കാലത്തൊന്നും സമാനമായൊരു ഊർജം കോൺഗ്രസിൽ ദർശിക്കാനായിരുന്നില്ല. കോൺഗ്രസ് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ ആദ്യമായി പ്രകടമാക്കുന്നത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോടെയാണ്. ഇത് ദേശീയ രാഷ്ട്രീയത്തിൽ രാഹുലിനും ഒപ്പം പാർട്ടിക്കും കൂടുതൽ സ്വീകാര്യത നൽകി. തൊട്ടുപിന്നാലെയുണ്ടായ കർണാടക തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനെ അത്രവേഗം എഴുതിത്തള്ളാനാവാത്തതാണെന്ന സൂചനയായി. ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഇടഞ്ഞുനിന്നിരുന്ന നേതാക്കളെ ഒന്നിപ്പിച്ചത് രാഹുലിന്റെ ശ്രമങ്ങളാണ്. കർണാടകയിലെ നിർണായക വിജയത്തിനുശേഷം തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയിലെ നിരവധി അംഗങ്ങൾ കോൺഗ്രസിൽ ചേരുന്നതായി വാർത്തകൾ വന്നു.


2022ന്റെ അവസാനത്തിൽ മോദിയുടെ വ്യക്തിപ്രഭാവത്തെ വീഴ്ത്തി ബി.ജെ.പിയിൽനിന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് പിടിച്ചെടുത്തത് വിലക്കയറ്റമെന്ന വിഷയം മുൻനിർത്തിയാണ്. ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിൽ കലാപത്തിനുശേഷം ബി.ജെ.പിക്ക് ഇനിയൊരു അവസരമില്ല. കുക്കികളും മെയ്തികളും ബി.ജെ.പി സർക്കാരിന് എതിരായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും ബി.ജെ.പിയിൽ അതിലും വലിയ ഭിന്നതയുണ്ട്. ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങൾ, ഉത്തർപ്രദേശിൽ പോലും കോൺഗ്രസിനെ തങ്ങളുടെ വിശ്വസിക്കാവുന്ന പാർട്ടിയായി കാണുന്നു. പ്രതിപക്ഷ സഖ്യമെന്ന ബാലികേറാമല കീഴടക്കാനായെന്നതായിരുന്നു ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൈവരിച്ച വലിയ നേട്ടം. കോൺഗ്രസിന്റെ ഒറ്റയ്ക്കുള്ള തിരിച്ചുവരവിനെക്കാൾ മോദി പേടിക്കുന്നത് ഈ സഖ്യത്തെയാണെന്ന് മഹാരാഷ്ട്രയിൽ എൻ.സി.പി പിളർത്താൻ ബി.ജെ.പി ചെയ്ത വിട്ടുവീഴ്ചകളിൽ നിന്ന് വ്യക്തമാണ്.


2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ മുന്നേറ്റം നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ കോൺഗ്രസിന് കഴിയുമോയെന്നതാണ് പ്രധാന ചോദ്യം. നിഷ്പക്ഷ വോട്ടർമാരെ ആകർഷിക്കാൻ ഇപ്പോഴും ഒരു ജനപ്രിയ രാഷ്ട്രീയ ആഖ്യാനം അനിവാര്യമാണ്. അതു കണ്ടെത്താൻ കോൺഗ്രസിന് എത്രത്തോളം സാധ്യമാകുമെന്നതിനെ ആശ്രയിച്ചാകും പാർട്ടിയുടെ പുതിയ ചടുലത തെരഞ്ഞെടുപ്പ് വിജയമായി മാറ്റിയെടുക്കാൻ കഴിയുക. ഒരു കാര്യം വ്യക്തമാണ്, കോൺഗ്രസ് മുക്ത ഇന്ത്യയെന്നത് മോദിയുടെയും അമിത്ഷായുടെയും ദിവാ സ്വപ്‌നമാണ്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഗ്രാമങ്ങളാണ് പാർട്ടിയുടെ തിരിച്ചുവരവിന് അടിത്തറയായത്. ഈ അടിത്തറ ഇപ്പോഴും ബാക്കിയുണ്ട്. അതിലൂന്നി തിരിച്ചുവരവിനുള്ള നീക്കമാണ് കോൺഗ്രസ് നടത്തേണ്ടത്.

Content Highlights: editorial in 22 aug 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago