ഒരു മാസത്തിനിടെ സഊദിയിലെ വിമാനക്കമ്പനികൾക്കെതിരെ ലഭിച്ചത് 1,873 പരാതികൾ; ഏറ്റവും കുറവ് ഈ കമ്പനിക്കെതിരെ
ഒരു മാസത്തിനിടെ സഊദിയിലെ വിമാനക്കമ്പനികൾക്കെതിരെ ലഭിച്ചത് 1,873 പരാതികൾ; ഏറ്റവും കുറവ് ഈ കമ്പനിക്കെതിരെ
റിയാദ്: സഊദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്കെതിരെ യാത്രക്കാർ നൽകിയ പരാതിയുടെ കണക്കുകൾ പുറത്തുവിട്ട് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. കഴിഞ്ഞ മാസം വിവിധ കമ്പനികൾക്കെതിരെ ആകെ 1,873 പരാതികളാണ് യാത്രക്കാർ നൽകിയത്. എന്നാൽ ലഭിച്ച പരാതികളിൽ 96 ശതമാനത്തിലേറെയെണ്ണത്തിനും അതാത് വിമാനകമ്പനികൾ പരിഹാരം കണ്ടിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ് ഏറ്റവും കുറവ് പരാതികൾ കഴിഞ്ഞ മാസം ലഭിച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് 13 പരാതികൾ എന്ന തോതിലാണ് സൗദിയക്കെതിരെ പരാതികൾ ഉയർന്നത്. ഇതിൽ 97 ശതമാനം പരാതികൾക്കും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. ബാക്കി പരാതികളിൽ നടപടികൾ പുരോഗമിക്കുകയാണ്.
മറ്റൊരു വിമാനക്കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ തോതിൽ ലഭിച്ചു. ഇതിൽ 98 ശതമാനം പരാതികളും ഇതിനികം പരിഹരിച്ച് കഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ അദീൽ കമ്പനിക്കെതിരെ 167 പരാതികളാണ് ഒരു ലക്ഷം പേർക്ക് എന്ന നിലക്ക് ലഭിച്ചത്. ഇതിൽ 96 ശതമാനം പരാതികൾ നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
സർവീസിന് കാലതാമസം നേരിടൽ, വിമാനം റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ജൂലൈ മാസം വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.
അതേസമയം, സൗദിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തിനെതിരെ ആകെ ഒരു പരാതി മാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ച ഈ പരാതിക്ക് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ നിശ്ചിത സമയത്തിനകം പരിഹാരം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."