പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയട്ടെ, ചിലത് പറയാനുണ്ട്: അതൃപ്തി പരസ്യമാക്കി കെ മുരളീധരന്
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയട്ടെ, ചിലത് പറയാനുണ്ട്: അതൃപ്തി പരസ്യമാക്കി കെ മുരളീധരന്
തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമാക്കി കെ. മുരളീധരന് എം.പി. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചിലതൊക്കെ പറയാനുണ്ടെന്നും ഈ ലോക്സഭാ കാലാവധി കഴിഞ്ഞാല്‍ കുറച്ചുകാലം മാറിനിന്നേക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
കെ. കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.അതുവരെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്ക്കാന് ആഗ്രഹിക്കുന്നു. വിശദവിവരങ്ങള്‍ ആറാം തിയ്യതിക്ക് ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിന് ജോലിയില്‍നിന്ന് മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പാവങ്ങളെ സി.പി.എമ്മിന് വേണ്ട. അതാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."