HOME
DETAILS

ടെറസിലെ കൃഷി 'പണി' തരുമോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, കൃഷി രീതിയും അറിയാം

  
backup
August 22 2023 | 08:08 AM

things-to-keep-in-mind-while-growing-vegetables-on-the-terrace

ടെറസിലെ കൃഷി 'പണി' തരുമോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, കൃഷി രീതിയും അറിയാം

ചെറിയ തോതില്‍ കാര്‍ഷിക വിളകള്‍ നട്ട് പരിപാലിക്കുന്നവര്‍ക്കും കൃഷിക്ക് ആവശ്യമായ സ്ഥലമില്ലാത്തവര്‍ക്കും നഗരവാസികള്‍ക്കും ഏറ്റവും സൗകര്യപ്രദമായ കൃഷി രീതിയാണ് ടെറസിലെ കൃഷി. ടെറസ് കൃഷിയില്‍ വിജയഗാഥ രചിച്ചവരുടെ കഥകള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് താനും. എന്നാല്‍ നിരവധിയാളുകള്‍ക്കുള്ള സംശയം ഇതാണ്. കൃഷി ടെറസിനെയോ വീടിന്റെ കെട്ടുറപ്പിനെയോ ബാധിക്കുമോയെന്നത്. ഒരിക്കലുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വെള്ളം കെട്ടിനില്‍ക്കാത്ത ടെറസ്സാണെങ്കില്‍ അത് നല്ലവണ്ണം വൃത്തിയാക്കിയതിനുശേഷം രണ്ടു തവണ വൈറ്റ് സിമന്റ് പൂശി ടെറസ്സിലെ ചെറിയ സുഷിരങ്ങള്‍ അടയ്ക്കുക. നമുക്ക് പരിചരിക്കുന്നതിനു സൗകര്യപ്രദമായ അകലത്തില്‍ ടെറസ്സില്‍ കൈവരിയോടു ചേര്‍ന്ന് അടിയില്‍ ചുവര് വരുന്ന ഭാഗത്തിനു മുകളിലായി ചട്ടികളും ഗ്രോബാഗും വീപ്പകളും വരിയായി വയ്ക്കാം. തറയില്‍ വയ്ക്കുന്നതിനു പകരം ഇഷ്ടിക, ഓട്, തറയോട് എന്നിവയുടെ മുകളില്‍ വച്ചാല്‍ മഴവെള്ളമോ ജലമോ തങ്ങിനിന്ന് ടെറസ്സിനു ദോഷമുണ്ടാകുന്നത് ഒഴിവാക്കാം. ഇഷ്ട്ടിക വെച്ചാല്‍ കൂടുതല്‍ നല്ലത്. ഊര്‍ന്നിറങ്ങുന്ന വെള്ളത്തെ അവ ആഗിരണം ചെയ്തു കൊള്ളും. രാസവളങ്ങളും രാസകീടനാശിനികളും പ്രയോഗിക്കുന്നത് ഒഴിവാക്കുകയോ കുറക്കുകയോ ചെയ്താല്‍ ഇതുമൂലമുണ്ടാകുന്ന ദോഷങ്ങളും ഒഴിവാക്കാം.

ടെറസ് കൃഷിയുടെ മേന്മകള്‍

  1. സ്ഥലപരിമിതി മറികടക്കാം. നഗരവാസികള്‍ക്കും കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ഏറെ ഗുണകരം.
  2. ഉയര്‍ന്ന തലത്തിലായതിനാല്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
  3. നിലത്ത് കൃഷിചെയ്യുമ്പോളുണ്ടാകുന്നതിനെക്കാള്‍ കീടബാധ കുറവ്

കൃഷി രീതി ഇങ്ങനെ
ചട്ടി, ഗ്രോബാഗ്, വീപ്പ എന്നിവയിലെല്ലാം പച്ചക്കറി വളര്‍ത്താം. ഏതിലാണെങ്കിലും മണല്‍മണ്ണ്, ചാണകപ്പൊടി കംപോസ്റ്റ് എന്നിവ തുല്യ അളവില്‍ എടുത്ത് നല്ലവണ്ണം ഇളക്കി നിറയ്ക്കണം. ഈ മിശ്രിതത്തില്‍ 200 ഗ്രാം എല്ലുപൊടിയും 200 ഗ്രാം വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു കൊടുക്കണം. ചട്ടിയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരു ഘനയടി വ്യാപ്തമുണ്ടാകണം. മിശ്രിതം അര ഭാഗത്തോളം നിറയ്ക്കണം. നിറയ്ക്കുമ്പോള്‍ ഒരിക്കലും കുത്തി നിറയ്ക്കരുത്. അതെ പോലെ മുഴുവന്‍ ഭാഗവും നിറയ്ക്കരുത്. ഏറിയാല്‍ മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക

വിത്തായാലും തൈ ആയാലും ഒരെണ്ണം മാത്രം നടുക. ടെറസ്സില്‍ പന്തല്‍ ഇടാമെങ്കില്‍ അവിടെ പയര്‍, പാവല്‍, പടവലം, ചുരയ്ക്ക, പീച്ചല്‍, കോവല്‍, മത്തന്‍, കുമ്പളം എന്നിവയും പന്തല്‍ ഇല്ലാത്തിടത്ത് മറ്റു പച്ചക്കറികളും കൃഷി ചെയ്യാം.

ആവര്‍ത്തന കൃഷി
ടെറസിലെ കൃഷിയില്‍ വരുന്ന മറ്റൊരു പ്രശ്‌നമാണ് ഒരേ മണ്ണ് തന്നെ ഉപയോഗിക്കേണ്ടി വരിക എന്നത്. എന്നാല്‍ ആവര്‍ത്തനക്കൃഷിക്ക് ചട്ടിയിലെ മിശ്രിതം അപ്പാടെ മാറ്റി പുതിയതു നിറയ്ക്കണമെന്നില്ല. മിശ്രിതമിളക്കി അല്‍പം ജൈവവളം ചേര്‍ത്താല്‍ മതി. ഒരേ കുടുംബത്തില്‍പ്പെട്ട വിളകളോ ഒരേ ഇനം വിളകളോ തുടര്‍ച്ചയായി ഒരു ചട്ടിയിലോ ഗ്രോബാഗിലോ കൃഷി ചെയ്യുന്നത് ഒഴിവാക്കണമെന്നു മാത്രം.

നന മിതമായി മതി.
കൃഷി എന്തായാലും നന മിതമായി മതി. അമിത നന വളം ഒലിച്ചു പോകുന്നതിനും വെള്ളം കെട്ടിനിന്നു ചെടികളുടെ വേര് നശിക്കുന്നതിനും കാരണമാകും. വീട്ടില്‍ സ്ഥിരതാമസമില്ലെങ്കിലോ വീടു വിട്ടുമാറി നില്‍ക്കുമ്പോഴോ ചെടികള്‍ നനയ്ക്കാന്‍ തുള്ളിനന സംവിധാനമൊരുക്കുന്നതു നന്ന്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് മൊട്ടുസൂചികൊണ്ട് ചെറിയ ദ്വാരമിട്ട് ചെടിയുടെ ചുവട്ടില്‍ വച്ചു കൊടുത്താല്‍ ചെലവു കുറഞ്ഞ നിയന്ത്രിത തുള്ളിനന തയാര്‍.

ജൈവവളം, ജൈവ കീടനാശിനി
ടെറസ് കൃഷിയില്‍ ജൈവോപാധികള്‍ മാത്രം ഉപയോഗിക്കുക. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരക്കംപോസ്റ്റ് മിശ്രിതം മുന്‍കൂട്ടി തയാറാക്കി എല്ലാ ആഴ്ചയിലും ഒരു പിടി ചെടിച്ചുവട്ടില്‍ ഇട്ടുകൊടുക്കണം. കീടനിയന്ത്രണത്തിനു മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണി, ക്യുലൂര്‍ക്കെണി എന്നിവ വയ്ക്കുക. പതിവായി ചെടികളെ നിരീക്ഷിക്കുക. കീടശല്യം കണ്ടാല്‍ ജൈവ കീടനാശിനികള്‍ തളിക്കുക. രോഗങ്ങള്‍ കണ്ടാല്‍ തുടക്കത്തില്‍തന്നെ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീ സൂക്ഷ്മാണുക്കളെ ഉപയോഗിച്ചു നിയന്ത്രണം സാധ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago