ഹോട്ടല്‍ ബില്ലില്‍ ജിഎസ്ടി ഉണ്ടോ? .. അവ നല്‍കേണ്ടതുണ്ടോ?… കൂടുതലറിയാം
ഹോട്ടല്‍ ബില്ലില്‍ ജിഎസ്ടി ഉണ്ടോ? .. അവ നല്‍കേണ്ടതുണ്ടോ?
ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച് നേരെ ബില്ല് അടച്ച് പോകുന്നതാണ് പതിവ്. പക്ഷേ ഈ ബില്ല് വിശദമായി ചെക്ക് ചെയ്യാറുണ്ടോ? കഴിച്ച സാധനങ്ങള്‍ക്ക് പുറമേ ഏതൊക്കെ ഇനത്തിലാണ് പണമീടാക്കിയത് എന്ന് നോക്കിയിട്ടുണ്ടോ?.. എന്നാല്‍ ഇനി അതും നിര്‍ബന്ധമായും ചെക്ക് ചെയ്യണം. ഹോട്ടല്‍ ബില്ലില്‍ ഭക്ഷണത്തിന് പുറമേ ജി.എസ്.ടി ഇനത്തിലും സര്‍വിസ് ചാര്‍ജ് എന്ന ഇനത്തിലും പണമീടാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ ബില്ലിലെ ജിഎസ്ടി നല്‍കേണ്ടതുണ്ടോ? ... നിയമപരമായി പറഞ്ഞാല്‍ ഇല്ല.
ജിഎസ്ടി കോംപോസിഷന്‍ സ്‌കീം എന്നതില്‍ ഒട്ടുമിക്ക ഹോട്ടലുകളും രജിസ്‌ട്രേഡ് ആയിരിക്കും. അങ്ങനെയെങ്കില്‍ ജിഎസ്ടി നല്‍കേണ്ടതില്ല.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ജി എസ് ടി ബില്ലിനു മേല്‍ വഞ്ചിതരാകാതിരിക്കാന്‍ നിങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്ത് പരിശോധന നടത്തണം. ബില്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് ശ്രദ്ധാ പൂര്‍വ്വം നോക്കി പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് ആദ്യം ഹോട്ടലുകാരോട് തന്നെ പറയാം. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ എന്തെങ്കിലും ക്രമക്കേട് ബോധ്യപ്പെടുകയും അവര്‍ അത് തിരുത്താന്‍ ശ്രമിക്കുന്നുമില്ലെങ്കില്‍ ജി എസ് ടി ഹെല്‍പ്ലൈന്‍ നമ്പറായ 18001200232 എന്ന നമ്പറില്‍ വിളിച്ച് പരാതി അറിയിക്കണം. ഉപഭോക്താക്കളില്‍ നിന്ന് വ്യജമായ ജി എസ് ടി ഈടാക്കുന്നത് കുറ്റകരമാണ്.
റെസ്റ്റോറന്റ്, ഹോട്ടല്‍ എന്നിവയുടെ കാറ്റഗറികള്‍ അനുസരിച്ച് ജി എസ് ടി ചാര്‍ജുകള്‍ വ്യത്യാസപ്പടാം. സാധാരണ ഗതിയില്‍ ഹോട്ടലുകളില്‍ 5 ശതമാനം ജി എസ് ടിയാണ് ഹോട്ടലുകള്‍ ഈടാക്കുന്നത്. ചിലയിടങ്ങളില്‍ 12 ശതമാനം ജി എസ് ടി ഈടാക്കുന്നുണ്ട്. അതേ സമയം കൂടുതല്‍ എക്‌സ്‌പെന്‍സീവ് ആയ ഹോട്ടലുകളില്‍ 18 ശതമാനം ജി എസ് ടി വരെ ഈടാക്കും. ഈ കണക്കിനപ്പുറം ജി എസ് ടിയിക്ക് മറ്റു ശതമാന നിരക്കുകളില്ലെന്ന് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം.
ഒരു വ്യാജ ജിഎസ്ടി ബില്‍ എങ്ങനെ തിരിച്ചറിയാം?
ഒരു വ്യാജ ജിഎസ്ടി ഇന്‍വോയ്‌സോ ബില്ലോ ഉപഭോക്താക്കള്‍ക്ക് പല തരത്തില്‍ തിരിച്ചറിയാം.
- https://www.gst.gov.in/ എന്നതിലെ ഔദ്യോഗിക ജിഎസ്ടി പോര്‍ട്ടല്‍ സന്ദര്‍ശിച്ച് വ്യക്തികള്‍ക്ക് GSTIN (ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്പര്‍) പരിശോധിച്ച് ജിഎസ്ടി ഇന്‍വോയ്‌സിന്റെ ആധികാരികത പരിശോധിക്കാം.
- ഹോംപേജില്‍, ഇന്‍വോയ്‌സില്‍ പറഞ്ഞിരിക്കുന്ന GSTIN നമ്പര്‍ പരിശോധിക്കാന്‍ 'സേര്‍ച്ച് ടാക്‌സ് പേയര്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ഒരു ആധികാരിക നമ്പറാണെങ്കില്‍, വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ കാണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."