സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് മീലാദ് കോണ്‍ഫറന്‍സിന്റ സ്വാഗതസംഘം രൂപീകരിച്ചു
സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് മീലാദ് കോണ്‍ഫറന്‍സിന്റ സ്വാഗതസംഘം രൂപീകരിച്ചു
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അബുദാബിയില്‍ വെച്ച് 2023 ഒക്ടോബര്‍ 8 ന് സൗത്ത് സോണ്‍ എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന
നൂറുന്‍ അലാ നൂര്‍ മീലാദ് കോണ്‍ഫറന്‍സിന്റെയും മജ്ലിസുന്നൂര് വാര്‍ഷികത്തിന്റെയും വിജയകരമായ പ്രവര്‍ത്തനത്തിന് 51അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രസ്തുത യോഗത്തില്‍ മീലാദ് കോണ്‍ഫെറന്‍സിന്റെ രണ്ടാം ഘട്ട പ്രചരണ പോസ്റ്റര്‍ ക്യാമ്പയിന് അബുദാബി സുന്നി സെന്ററിന്റെയും, എസ്കെഎസ്എസ്എഫ്നേതാക്കന്മാരുടെയും സാനിധ്യത്തില്‍ തുടക്കം കുറിച്ചു.
സൗഹൃദ കൂട്ടായ്മകളും മറ്റും സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ എസ്കെഎസ്എസ്എഫ് എല്ലാ കാലത്തും സന്നദ്ധരാവണമെന്നും യോഗം ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന് തങ്ങള്‍ പ്രസ്താവിച്ചു. സ്വാഗതസംഘം ചെയര്മാന് ഇസ്ഹാഖ് നദ്വി കോട്ടയം അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ഷാജഹാന് ഓച്ചിറ സ്വാഗതവും രക്ഷാധികാരി അബ്ദുല്‍ അസീസ് മൗലവി ഉല്‍ബോധന പ്രഭാഷണവും നടത്തി.
തെക്കന്‍ കേരളത്തിലെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും പ്രവാചക പ്രേമികളെ സംഘടിപ്പിച്ചു ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നബിദിനത്തോടനുബന്ധിച്ചു നടത്തുന്ന മീലാദ് കോണ്‍ഫറന്‍സ് മെഗാ പരിപാടിയുടെ കാര്യപരിപാടികളെ പ്രതിപാദിച്ചു കൊണ്ട് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഹാഫിള് സമീര്‍ അന്‍വരി ഉസ്താദ് വിശദീകരണം നടത്തി. ഒക്ടോബര്‍ 8 ഞായറാഴ്ച മജ്ലിസുന്നൂര് വാര്‍ഷികവും മൗലിദ് മജ്ലിസും ബുര്‍ദ മജ്ലിസും ശേഷം നടക്കുന്ന മീലാദ് സമ്മേളനം പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. ഉസ്താദ് അല്‍ ഹാഫിള് സിറാജ്ജുദ്ധീന്‍ ഖാസിമി പത്തനാപുരം സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മീലാദ് പ്രഭാഷണവും സയ്യിദ് അബ്ദുല്‍ റഹ്മാന് തങ്ങള്‍ അനുഗ്രഹപ്രഭാഷണവും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
മീലാദ് കോണ്‍ഫറന്‍സിനു ആശംസകള്‍ നേര്‍ന്നു കൊണ്ട് എസ്കെഎസ്എസ്എഫ് അബുദാബി സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ: ശറഫുദ്ധീന്‍ സാഹിബ്, ജനറല്‍ സെക്രട്ടറി ഹഫീല് ചേലാട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി സയ്യിദ് റഫീഖ് തങ്ങള്‍ ദുആക്ക് നേതൃത്വം നല്കി.സ്വാഗതസംഘം ട്രഷറര്‍ ജാബിര്‍ നൂഹ് ആലുവ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."