റെഡ് സിഗ്‌നല്‍ ലംഘിച്ചാല്‍ ഇനി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും,നടപടി കടുപ്പിച്ച് എം.വി.ഡി
റെഡ് സിഗ്‌നല്‍ ലംഘിച്ചാല്‍ ഇനി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
റെഡ് സിഗ്നല്‍ വെട്ടിച്ച് വണ്ടിയുമായി പോയാല്‍ ഇനി എട്ടിന്റെ പണികിട്ടും. സിഗ്നല്‍ മറി കടന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മറ്റു യാത്രക്കാരെ അപകടത്തിലാക്കും വിധം അലക്ഷ്യവും അശ്രദ്ധയുമായി വാഹനം ഓടിക്കുന്നു എന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്.
അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, വാഹനങ്ങള്‍ക്കൊണ്ടുള്ള അഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്കായിരുന്നു മുന്‍പ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, റെഡ് സിഗ്‌നല്‍ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിനും ഇനി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ 2017ലെ ചട്ടപ്രകാരം കര്‍ശനമായ നടപടികളെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യാമറകള്‍ വഴി പിടികൂടുന്ന ഇത്തരം കേസുകള്‍ കോടതി നേരിട്ടാവും പരിഗണിക്കുക. ഇവയ്ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെ കടുത്ത നടപടികളുണ്ടാകും. ഗാതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടുന്നതിനായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക്ക് കവലകളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ നടപടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."