HOME
DETAILS
MAL
ഫാര്‍മസി: പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനം
backup
August 23 2023 | 01:08 AM
ഫാര്‍മസി: പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനം
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ & പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscetnre.kerala.gov.in വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം.
അപേക്ഷകര്‍ ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് അടയ്ക്കണം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ സെപ്റ്റംബര്‍ 10 ന് മുമ്പ് ചെയ്യണം.
സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 361.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."