'നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും ഇന്ത്യയില്‍ ഇനി അധികാരത്തിലേറുക ബി.ജെ.പി, പ്രധാനമന്ത്രിയാവുക മോദിയും' ഇ.വി.എം ക്രമക്കേട് നടക്കുന്നുണ്ടെന്ന് പറയാതെ പറഞ്ഞ് തെലങ്കാന ബി.ജെ.പി എം.പി
'നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും ഇന്ത്യയില്‍ ഇനി അധികാരത്തിലേറുക ബി.ജെ.പി, പ്രധാനമന്ത്രിയാവുക മോദിയും' ഇ.വി.എം ക്രമക്കേട് നടക്കുന്നുണ്ടെന്ന് പറയാതെ പറഞ്ഞ് തെലങ്കാന ബി.ജെ.പി എം.പി
ഹൈദരാബാദ്: തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഇ.വി.എം ക്രമക്കേട് നടത്തുന്നുണ്ടെന്ന വാദങ്ങള്‍ക്ക് അടിവരയിട്ട് പാര്‍ട്ടി എം.പിയുടെ പ്രസ്താവന. വോട്ട് ആര്‍ക്ക് ചെയ്താലും ജയിക്കുന്നത് ബി.ജെ.പി എം.എല്‍.എ ആയിരിക്കുമെന്നാണ് എം.പിയുടെ പരാമര്‍ശം. തെലങ്കാന നിസാമാബാദില്‍ നിന്നുള്ള ധര്‍മപുരി അരവിന്ദ് എം.പിയുടേതാണ് പരാമര്‍ശം.
'മോദി മാത്രമാണ് അധികാരത്തില്‍ വരിക. നിങ്ങള്‍ ആര്‍ക്കു തന്നെ വോട്ടു ചെയ്താലും' സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ എം.പി പറയുന്നു. നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും അത് NOTA ആവട്ടെ കാര്‍ ആവട്ടെ കൈപത്തിയാകട്ടെ ജയിക്കുന്നത് താനായിരിക്കുമെന്നും എം.പി പറയുന്നുണ്ട്.
He is Arvind Dharmapuri, BJP MP .
— Aravind Alishetty (@aravindalishety) August 22, 2023
He is Publicly stating that no matter whom you vote for—NOTA, the car symbol, or the hand symbol— I will win.
His statement & Confidence Says about the potential of EVM tampering by the BJP. @Cryptic_Miind @Pun_Starr pic.twitter.com/zDdk62h0rT
പ്രധാന്‍മന്ത്രി ആവാസ് യോജനക്കു കീഴില്‍ രാജ്യത്ത് അഞ്ചുകോടി വീടുകള്‍ നിര്‍മിക്കുമെന്നും എം.പി പറഞ്ഞു. 50 ലക്ഷം വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണെന്നും എം.പി അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."