'ഇത് ചരിത്രമുഹൂര്‍ത്തം, പാക് മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യണം'; മുന്‍പ് പരിഹസിച്ചു, ഇന്ന് ചന്ദ്രയാന്‍ 3ന് അഭിനന്ദനവുമായി മുന്‍ പാക് മന്ത്രി
മുന്‍പ് പരിഹസിച്ചു, ഇന്ന് ചന്ദ്രയാന്‍ 3ന് അഭിനന്ദനവുമായി മുന്‍ പാക് മന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മുന്‍ മന്ത്രി ഫവാദ് ചൗധരി. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ പാക് മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് പ്രതികരണം.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ നിരന്തരം അവഹേളിച്ചുകൊണ്ടിരുന്നയാളാണ് ഫവാദ് ഹുസൈന്‍, ഇപ്പോള്‍ അദ്ദേഹം അഭിനന്ദനം നേര്‍ന്നിരിക്കുന്നത് ശ്രദ്ധേയമാണ്.
''മനുഷ്യരാശിയുടെ ചരിത്രനിമിഷമാണിത്, പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സ്‌പെയ്‌സ് കമ്മ്യൂണിറ്റിക്കും. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് പാക് മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യണം''- ഫവാദ് ഹുസൈന്‍ പോസ്റ്റില്‍ പറയുന്നു.
Pak media should show #Chandrayan moon landing live tomorrow at 6:15 PM… historic moment for Human kind specially for the people, scientists and Space community of India…. Many Congratulations
— Ch Fawad Hussain (@fawadchaudhry) August 22, 2023
2019ലെ ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഐഎസ്ആര്‍ഒയെ നിരന്തരം പരിഹസിച്ചിരുന്നയാളായിരുന്നു ഫവാദ് ഹുസൈന്‍. രണ്ടാം ചാന്ദ്ര ദൗത്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 900 കോടി ചെലവഴിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അറിയാത്ത സ്ഥലത്തേക്ക് പോകുന്നത് ബുദ്ധിയല്ലെന്നായിരുന്നു ഫവാദിന്റെ പരിഹാസം. ചന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന ഹാഷ്ടാഗോടെ എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചാന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്റിങ് നടത്തും. 'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45ന് ആരംഭിക്കും. 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."