HOME
DETAILS

ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലര്‍ ആഗ്രഹിച്ചു, ഇക്കൂട്ടര്‍ക്ക് നാണം അടുത്തുകൂടി പോയിട്ടില്ല: മുഖ്യമന്ത്രി

  
backup
August 23 2023 | 10:08 AM

cm-pinarayi-vijayan-takes-a-dig-at-opposition

ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലര്‍ ആഗ്രഹിച്ചു, ഇക്കൂട്ടര്‍ക്ക് നാണം അടുത്തുകൂടി പോയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലര്‍ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റമുണ്ടാകുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. സപ്ലൈക്കോ സ്‌റ്റോറില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ തീര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സര്‍ക്കാരിന്റെ വിപണി ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നത്. ഈ ഓണം സന്തോഷത്തിന്റെതാകരുതേയെന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു.ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കൂട്ടര്‍ക്ക് നാണം എന്നത് അടുത്തുകൂടെ പോയിട്ടില്ല'- മുഖ്യമന്ത്രി പറഞ്ഞു,

വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചത്. സര്‍ക്കാരിനെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം തെറ്റാണെന്ന പൂര്‍ണ ബോധ്യം മഹാഭൂരിപക്ഷം ജനത്തിനും ഉള്ളതുകൊണ്ടാണ് നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നല്‍കി എല്‍ഡിഎഫിനെ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങള്‍ നല്‍കുന്നത്. സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാര്‍ ചെല്ലുമ്പോള്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത് . ഹാപ്പിനെസ്സ് നിലനില്‍ക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വര്‍ഷത്തിനുള്ളില്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കും. ചില നിക്ഷിപ്ത താത്പര്യക്കാര്‍ ബോധപൂര്‍വമായ പ്രചാരണം അഴിച്ചുവിടുന്നു. ഇവര്‍ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സര്‍ക്കാരിന്റെ തുടര്‍ച്ച.'' മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago