സാഹസികത ഇഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കുക;രാജ്യത്തെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍; ചിലവ് 10 കോടിയോളം
ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയതെന്ന് പറയാന്‍ സാധിക്കുന്ന തരത്തില്‍, 40 മീറ്ററോളം നീളമുളള ക്യാന്‍ഡിലിവര്‍ ബ്രിഡ്ജാണ് വാഗമണില്‍ വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കപ്പെടുന്നത്.
ആഴമേറിയ ഭാഗങ്ങള്‍ക്ക് മുകളില്‍ ഗ്ലാസുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാലത്തിലൂടെ താഴ്ചയെ കണ്ടറിഞ്ഞ് നടക്കാന്‍ സാധിക്കും എന്നതാണ് ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജിന്റെ സവിശേഷത. വാഗമണില്‍ ബ്രിഡ്ജ് നിലവില്‍ വരുന്നതോടുകൂടി രാജ്യത്ത് വലിപ്പം കുറഞ്ഞ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജുകളില്ല എന്ന പോരായ്മ പരിഹരിക്കപ്പെടും.
വാഗമണില്‍ സ്വകാര്യപങ്കാളിത്തത്തോടെ നടക്കുന്ന നിര്‍മാണം അവസാന ഘട്ടത്തിലാണ്. 10 കോടി രൂപയാണ് ചെലവ്. ഇവിടെനിന്ന് കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച വേണ്ടുവോളം ആസ്വദിക്കാം. ഓണത്തിന് പാലം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാന്‍ സാധിക്കും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights:glass bridge in vagamon details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."