വിമാനം റദ്ദാക്കിയാൽ ടിക്കറ്റിന്റെ 200 ശതമാനം നഷ്ടപരിഹാരം; ഏവിയേഷൻ നിയമങ്ങൾ പരിഷ്കരിച്ച് സഊദി അറേബ്യ
വിമാനം റദ്ദാക്കിയാൽ ടിക്കറ്റിന്റെ 200 ശതമാനം നഷ്ടപരിഹാരം; ഏവിയേഷൻ നിയമങ്ങൾ പരിഷ്കരിച്ച് സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) പുതിയ പാസഞ്ചർ റൈറ്റ്സ് പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രഖ്യാപിച്ചു. ഫ്ലൈറ്റ് കാലതാമസം, റദ്ദാക്കലുകൾ എന്നിവക്ക് വിമാനകമ്പനികൾ ഇനി യാത്രക്കാർക്ക് വലിയ തുക നഷ്ടപരിഹാരം നൽകണം. യഥാർത്ഥ ടിക്കറ്റ് മൂല്യത്തിന്റെ 150 മുതൽ 200 വരെയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ലഗേജുകൾ നഷ്ടപ്പെട്ടതോ കേടായതോ ആയ യാത്രക്കാർക്ക് ഏകദേശം 6,568 സഊദി റിയാൽ (ഒന്നരലക്ഷത്തോളം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണം.
ടിക്കറ്റിംഗ്, ബോർഡിംഗ്, ഇൻ-ഫ്ലൈറ്റ് സേവനങ്ങൾ, ബാഗേജ് കൈകാര്യം ചെയ്യൽ, ചലനശേഷി കുറവുള്ളവർ ഉൾപ്പെടെ പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാർക്ക് ഭക്ഷണം നൽകൽ എന്നിവയിൽ ഉൾപ്പെടെ വരുത്തിയ യാത്രക്കാരുടെ അവകാശങ്ങൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. ഫ്ലൈറ്റ് കാലതാമസം, റദ്ദാക്കലുകൾ, ഓവർബുക്കിംഗ്, അപ്രതീക്ഷിത സ്റ്റോപ്പ് ഓവർ എന്നിവ പോലുള്ള സാഹചര്യങ്ങൾക്കുള്ള നഷ്ടപരിഹാരം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉയർത്തിയിട്ടുണ്ട്.
ഹജ്, ഉംറ ചാർട്ടർ വിമാനങ്ങൾ പോലെയുള്ള സവിശേഷമായ യാത്രകളിൽ വിമാനം 2 മണിക്കൂറിൽ കൂടുതൽ വൈകിയാൽ എയർ കാരിയറുമായുള്ള കരാർ അവസാനിപ്പിക്കാൻ യാത്രക്കാർക്ക് പുതിയ നിയമപ്രകാരം അവസരമുണ്ട്.
യാത്രക്കാരുടെ എണ്ണം പ്രതിവർഷം മൂന്നിരട്ടിയായി 330 ദശലക്ഷമായി വർധിപ്പിക്കാൻ ഒരുങ്ങുകയാണ് സഊദി. 2030-ഓടെ രാജ്യത്തെ 250-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാനും പദ്ധതിയുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് പുതിയ നടപടികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."