കൊടുവള്ളി-നരിക്കുനി റോഡിലെ മാലിന്യം നീക്കി; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി
കൊടുവള്ളി: കൊടുവള്ളി-നരിക്കുനി റോഡില്‍ പാലത്തിന് സമീപം പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും മാലിന്യം തള്ളിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടിസ് നല്കി.
മാലിന്യം തള്ളിയവരെക്കൊണ്ടണ്ട് തന്നെ അവ നീക്കം ചെയ്യിക്കുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പതിവായി മാലിന്യം നിക്ഷേപിക്കുന്നെന്ന് കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഴം-പച്ചക്കറി കടകള്‍, കൂള്‍ബാറുകള്‍, തുണിക്കടകള്‍, വഴിയോരക്കച്ചവടങ്ങള്‍ എന്നിവയ്ക്ക് മാലിന്യ സംസ്കരണത്തിന് കര്‍ശന നിര്‍ദേശം നല്കി.
വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊടുവള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ടി ഗണേശന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജി ജോസഫ്, കെ.രഞ്ജിത്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും അംഗീകൃത ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. നസ്റുല്‍ ഇസ്ലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."