ജില്ലാതല ഉലമാ സമ്മേളനങ്ങള്‍ നടത്തും: സമസ്ത
ജില്ലാതല ഉലമാ സമ്മേളനങ്ങള്‍ നടത്തും: സമസ്ത
കോഴിക്കോട്: നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും, പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന്റെയും ഭാഗമായി ജില്ലകളിലും തുടര്‍ന്ന് മേഖലാതലങ്ങളിലും ഉലമാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. സംസ്ഥാന തല ഉദ്ഘാടനം അടുത്ത മാസം മലപ്പുറത്ത് വെച്ച് നടത്താനും നിശ്ചയിച്ചു.
സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ സംയുക്ത കണ്‍വെന്‍ഷന്‍ കോഴിക്കോട് ചേരാനും നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ ഹൈദര്‍ ഫൈസി എന്നിവര്‍ അംഗങ്ങളും വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി കണ്‍വീനറുമായ സമിതിയെ തെരഞ്ഞെടുത്തു.
ഈയിടെ നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാരുടെ മഗ്ഫിറത്തിന് വേണ്ടിയും മറ്റും നടത്തിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി, മുസ്ലിയാര്‍ കോട്ടുമല, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാര്‍ വയനാട്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സി.കെ സൈതാലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അരിപ്ര, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എന്‍ അബ്ദുല്ല മുസ്ലിയാര്‍ നടമ്മല്‍ പൊയില്‍, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."