ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആഹാരം കഴിച്ചതിന് ശേഷം അസിഡിറ്റി വരില്ല
ആഹാരം കഴിച്ചതിന് ശേഷം അസിഡിറ്റി വരില്ല
ഒട്ടുമിക്ക ആളുകള്‍ക്കും ആഹാരം കഴിച്ചതിന് ഷേഷം വയറ്റില്‍ ഗ്യാസ് നിറഞ്ഞ് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഭക്ഷണം കഴിക്കുന്ന രീതിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇത്തരം പ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പലര്‍ക്കും തങ്ങള്‍ക്ക് കൊതിയാണോ അതോ വിശപ്പാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവരുണ്ട്. ഇത്തരത്തില്‍ പ്രശ്‌നം ഉള്ളവര്‍ അമിതമായി ആഹാരം കഴിക്കും. നമ്മള്‍ പോലും ചിലപ്പോള്‍ നല്ല സ്വാദുള്ള കറികള്‍ കിട്ടിയാല്‍ ആഹാരം നല്ലപോലെ അമിതമായി കഴിച്ച് പോയെന്ന് വരും. എന്നാല്‍, ഇത്തരത്തില്‍ അമിതമായി കഴിക്കുന്നത് സത്യത്തില്‍ വയറ്റില്‍ ഗ്യാസ് നിറയ്ക്കുന്നതിന് കാരണമാണ്. അതിനാല്‍, എല്ലായ്‌പ്പോഴും വയര്‍ അറിഞ്ഞ് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. വയറ്റില്‍ ഒരു കാല്‍ഭാഗം ഒഴിച്ചിട്ട് വേണം ആഹാരം കഴിക്കാന്‍. അതുപോലെ തന്നെ വെള്ളവും കുടിക്കുന്നത് നല്ലതാണ്.
പലര്‍ക്കും ആഹാരം കഴിച്ചതിന് ശേഷം അല്ലെങ്കില്‍ ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ നല്ലപോലെ ചായ കുടിക്കുന്ന ശീലം കണ്ടുവരുന്നുണ്ട്. സത്യത്തില്‍ ഇത്തരം ശീലം വയറ്റില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്.
പലരും ഉച്ചയ്ക്ക് നല്ലപോലെ ആഹാരം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാന്‍ കിടക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മള്‍ കഴിച്ച ആഹാരം കൃത്യമായി ദഹിക്കാതെ കിടക്കുകയും ഇത് വയര്‍ ചീര്‍ക്കുന്നതിലേയ്ക്കും അതുപോലെ തന്നെ വയറ്റില്‍ ഗ്യാസ് വന്ന് നിറയുന്നതിലേയ്ക്കും നയിക്കുന്നുണ്ട്.
അതിനാല്‍, ആഹാരം കഴിച്ച ഉടനെ ഒരിക്കലും കിടക്കരുത്. ഒരു 1 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കിടക്കാവുന്നതാണ്. ഇത് ഉച്ചയ്ക്ക മാത്രമല്ല, ചിലര്‍ രാത്രിയില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് കാണാം. ഇത്തരത്തില്‍ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ മൂലം കൃത്യമായി ഉറക്കം പോലും ലഭിക്കാതിരിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, കഴിച്ച ആഹാരം ദഹിക്കാന്‍ കുറച്ച് സമയം കൊടുക്കാം.
വയറ്റില്‍ ഗ്യാസ് നിറയാതിരിക്കാനും അതുപോലെ തന്നെ ഗ്യാസ് പോകാനും നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം നന്നായി കുടിച്ചാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കുക. ഇത്തരത്തില്‍ ദഹനം കൃത്യമായാല്‍ മാത്രമാണ്, വയര്‍ ചീര്‍ക്കല്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ഇത് സഹായിക്കുക. അതിനാല്‍ നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."