കരുക്കള്‍ നീക്കി കാള്‍സനെപ്പോലും ഞെട്ടിച്ച പതിനെട്ടുകാരന്‍… തലയുയര്‍ത്തി മടങ്ങി പ്രഗ്നനാനന്ദ
തലയുയര്‍ത്തി മടങ്ങി പ്രഗ്നനാനന്ദ
ചെസ് ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യന്‍ താരം ആര്‍.പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനോട് പരാജയപ്പെട്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് മാഗ്‌നസ് കരിയറിലെ ആദ്യ ലോകകിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം. ചൊവ്വ, ബുധന്‍ ദിവസങ്ങല്‍ നടന്ന ആദ്യ രണ്ടു ഗെയിമുകളും സെമിയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടതോടെയാണ് ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ച് മാഗ്‌നസ് കിരീടം ചൂടിയത്.
വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ.കരുക്കള്‍ നീക്കി കാള്‍സനെപ്പോലും ഞെട്ടിച്ച ആ പതിനെട്ടുകാരന്‍ അവിചാരിതമായി ചതുരംഗക്കളത്തിലേക്ക് വന്ന താരമല്ല. സഹോദരി വൈശാലിയാണ് പ്രഗ്‌നാനന്ദയുടെ വഴികാട്ടി. വളരെ കുഞ്ഞിലെ തന്നെ വൈശാലിയുടെയും പ്രഗ്‌നാനന്ദയുടെയും കൂട്ട് ചെസ്സ് ബോര്‍ഡുകളാണ്. കുട്ടിക്കാലം തൊട്ട് വൈശാലിയ്‌ക്കൊപ്പം കണ്ടും കളിച്ചും പഠിച്ച ചതുരംഗക്കളത്തിലെ മാസ്മരിക ലോകം പ്രഗ്‌നാനന്ദയ്ക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ടതായി. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്.
ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രഗ്‌നാനന്ദ രണ്ടര വയസിലെ ചെസ്സ് ബോര്‍ഡുമായി പരിചിതനാണ്. പിന്നീട് ആര്‍.ബി.രമേശിന് കീഴില്‍ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ അസാമാന്യമായ പ്രകടനം കൊണ്ട് പരിശീലകരെ അത്ഭുതപെടുത്തിയ പ്രഗ്‌നാനന്ദ വൈകാതെ തന്നെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും ശ്രദ്ധ നേടി. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ലോകചെസ് കിരീടം നേടി ആ ബാലന്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു.
പ്രഗ്‌നാനന്ദയുടെ ചെസ് യാത്രയില്‍ ഒപ്പം നടന്നത് അമ്മ നാഗലക്ഷ്മിയാണ്. ടിഎന്‍എസ്‌സി ബാങ്ക് മാനേജരായ രമേഷ്ബാബു പോളിയോ രോഗബാധിതനാണ്. സഹോദരി വൈശാലിയുടെ ടെലിവിഷന്‍ പ്രേമം അധികരിച്ചപ്പോള്‍ മാതാപിതാക്കള്‍ ചേര്‍ന്ന് കണ്ടെത്തിയ പരിഹാരമായിരുന്നു ചെസ്. പ്രഗ്‌നാനന്ദയെ മാത്രമല്ല, വൈശാലിയെയും അമ്മ തന്നെയാണ് കൈപിടിച്ച് നടത്തുന്നത്. വൈശാലിയും ഗ്രാന്‍ഡ്മാസ്റ്ററാണ്.
2015ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവര്‍ഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കിയിരുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂര്‍വ റെക്കോഡ് പ്രഗ്‌നാനന്ദയുടെ പേരിലാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുമ്പോള്‍ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രഗ്‌നാനന്ദയുടെ പ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."