നെയ്മര്‍ ഇന്ത്യയില്‍ കളിച്ചേക്കും; മത്സരം മുംബൈ സിറ്റിക്കെതിരെ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍
ഇന്ത്യന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ ക്ലബ്ബിനെതിരെ ബ്രസീലിയന്‍ ഇതിഹാസം നെയ്മര്‍ കളിക്കാന്‍ സാധ്യത. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ഐ.എസ്.എല്‍ ഷീല്‍ഡ് വിന്നേഴ്‌സായി യോഗ്യത നേടിയ മുംബൈ സിറ്റി എഫ്.സിക്കെതിരെ നെയ്മറിന്റെ അല്‍ ഹിലാല്‍ ഒരേ ഗ്രൂപ്പില്‍ എത്തിയതോടെയാണ് താരം ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ സാധ്യത ഒത്തുവന്നത്.
ഇന്ന് ക്വലാലംപൂരില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ അല്‍ ഹിലാല്‍(സൗദി അറേബ്യ), എഫ്‌സി നസ്സാജി മസന്ദ്രന്‍( ഇറാന്‍), നവ്ബഹോര്‍ (ഉസ്‌ബെക്കിസ്ഥാന്‍) എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബര്‍ 18 മുതലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍ഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക. ഹോം എവേ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക.
പൂണെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിലാണ് മുംബൈ ചാംപ്യന്‍സ് ലീഗിലെ ഹോം മത്സരങ്ങള്‍ കളിക്കുന്നത്. ഏകദേശം പന്ത്രണ്ടായിരത്തോളം മാത്രമാണ് സ്‌റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി. അതേസമയം ഐ.എസ്.എല്‍ ചാംപ്യന്‍മാരായ മോഹന്‍ബഗാന്‍ എഫ്‌സി കപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
#MumbaiCity will be Facing Saudi Arabia Giants #AlHilal In The Group Stages Of The 2023 AFC Champions League! ??
— Mufaddal Vohra (@teams_dream) August 24, 2023
NEYMAR Will Be Playing In India against Mumbai City Fc in Home match
It Will Be Big Day For Indian Football. #AFCChampionsLeague #Neymar #AlHilal pic.twitter.com/3J8QJlv9oF
#Neymar set to play in #India after #MumbaiCity drawn in same group as #AlHilal in Asian Champions League group stage. #IndianFootball #AFC pic.twitter.com/MTjldw3F7w
— Express Sports (@IExpressSports) August 24, 2023
Content Highlights:maybe neymar plays in india afc champions league
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."