തെരെഞ്ഞെടുപ്പ് നീളുന്നു; ലോക റെസ്‌ലിങ് കൂട്ടായ്മയില്‍ നിന്ന് ഇന്ത്യ പുറത്ത്
ലോക റെസ്ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫേഡറേഷന്‍ പുറത്ത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ആണ് ഇന്ത്യന്‍ ഫെഡറേഷന്റെ അംഗത്വം റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ പതാകക്ക് കീഴില്‍ അടുത്ത ചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുകയില്ല.കൃത്യസമയത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാകാത്തതിനാലാണു നടപടി. അനിശ്ചിതകാലത്തേക്കാണ് അംഗത്വം റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും യു.ഡബ്ല്യു.ഡബ്ല്യു നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗുസ്തി താരങ്ങള്‍ ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫെഡറേഷന്റെ അംഗത്വം റദ്ദാക്കിയത് വലിയ തിരിച്ചടിയാണ് സര്‍ക്കാരിനും ഫെഡറേഷനും നല്‍കുക.2023 ജൂണിലായിരുന്നു ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെ ഇതു നീളുകയായിരുന്നു. താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിട്ടും ഫെഡറേഷന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പും അനിശ്ചിതമായി നീളുകയായിരുന്നു.
ഇതിനിടെ യു.ഡബ്ല്യു.ഡബ്ല്യു തെരഞ്ഞെടുപ്പ് നടത്താന്‍ 45 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇതും ഫെഡറേഷന്‍ പാലിച്ചില്ല. അംഗത്വം റദ്ദാക്കപ്പെട്ടതോടെ നിക്ഷ്പക്ഷ താരങ്ങളായി മാത്രമാകും ഇന്ത്യന്‍ താരങ്ങള്‍ അടുത്ത ടൂര്‍ണമെന്റുകളില്‍ മത്സരിക്കുക.
Content Highlights:world wrestling body suspends indian wrestling federation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."