അജിത് ഞങ്ങളുടെ നേതാവ്; എന്‍.സി.പി പിളര്‍ന്നിട്ടില്ല: ശരദ് പവാര്‍
അജിത് ഞങ്ങളുടെ നേതാവ്; എന്‍.സി.പി പിളര്‍ന്നിട്ടില്ല: ശരദ് പവാര്‍
മുംബൈ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന എന്‍.സി.പി നേതാവ് അജിത് പവാറിനെ പിന്തുണച്ച് ശരദ് പവാര്‍. അജിത്തുമായി തര്‍ക്കങ്ങളില്ലെന്നും ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവാണെന്നും പവാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി,
''അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്, അതിലൊരു തര്‍ക്കവുമില്ല. എന്‍സിപിയില്‍ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാര്‍ട്ടിയില്‍ വിള്ളലുണ്ടാവുക? ദേശീയ തലത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വേര്‍പെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എന്‍സിപിയില്‍ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കള്‍ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അങ്ങനെ അവര്‍ക്ക് ചെയ്യാനാകും''- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പവാര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി എം.എല്‍.എമാര്‍ ശരദ്പവാറുമായി തെറ്റി ബി.ജെ.പി ക്യാംപിലേക്ക് പോയത്. പിന്നാലെ അജിത് പവാര്‍ എക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
പിളര്‍പ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാര്‍ ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."