പിസയും ചിക്കന്‍ പാറ്റീസും നല്‍കിയില്ല; ജയിലുദ്യോഗസ്ഥനെ തടവിലാക്കി തടവുകാര്‍
പിസയും ചിക്കന്‍ പാറ്റീസും നല്‍കിയില്ല; ജയിലുദ്യോഗസ്ഥനെ തടവിലാക്കി തടവുകാര്‍
ഫ്രാന്‍സ്: പിസയും ചിക്കന്‍ പാറ്റീസും നല്‍കാത്തതിനെ തുടര്‍ന്ന് ജയിലുദ്യോഗസ്ഥനെ തടവിലാക്കി തടവുകാര്‍. ഫ്രാന്‍സിലെ മിസോറി സെന്റ് ലൂയിസ് ജയിലിലാണ് സംഭവം. പിസയും ചിക്കന്‍ പാറ്റീസും വേണമെന്നായിരുന്നു തടവുകാരുടെ ആവശ്യം എന്നാല്‍ ഈ ഭക്ഷണം നല്‍കാനുള്ള അനുമതിയില്ലെന്ന് 70കാരനായ കറക്ഷന് ഉദ്യോഗസ്ഥന് അറിയിച്ചതിന് പിന്നാലെ തടവുകാര്‍ ഇദ്ദേഹത്തെ ബലമായി തടവിലാക്കുകയായിരുന്നു.
ജയില്‍ അധികൃതര്‍ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്സ് ടീം എത്തി ഒരു മണിക്കൂറോളം തടവുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ച ശേഷമാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്. പരിക്കുകളെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ച തടവുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് ജയില്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."