HOME
DETAILS

നിഷ്ഠൂരം.! എട്ടുവയസ്സുള്ള മുസ്ലിം കുട്ടിയെ ക്ലാസ്സില്‍ എണീറ്റ് നിര്‍ത്തിച്ചു, ബാക്കിയുള്ളവരോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെട്ട് യു.പിയിലെ സ്‌കൂള്‍ അധ്യാപിക

  
backup
August 25 2023 | 14:08 PM

muzaffarnagar-school-teacher-asks-students-to-slap-muslim-classmat

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് നിഷ്ഠൂരമായ ഒരു വിദ്വേഷ ആക്രമണവാര്‍ത്ത കൂടി പുറത്ത്. എട്ട് വയസ്സുള്ള മുസ്ലിം കുട്ടിയെ ക്ലാസ്സില്‍ എല്ലാവര്‍ക്കും മുന്നില്‍ എണീറ്റ് നിര്‍ത്തുകയും ബാക്കിയുള്ളവരോട് മുസ്ലിം കുട്ടിയുടെ മുഖത്ത് അടിക്കാന്‍ ക്ലാസിലെ അധ്യാപിക ആവശ്യപ്പെടുകയും ചെയ്യുന്ന നടുക്കുന്ന വിഡിയോയാണ് പുറത്തുവന്നത്.

മുസഫര്‍നഗര്‍ ജില്ലയില്‍ മന്‍സൂര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ത്രിപ്ത ത്യാഗി എന്നാണ് അധ്യാപികയുടെ പേര്. ക്ലാസിലെ ഏക മുസ്ലിംകുട്ടിയാണ് വീഡിയോയില്‍ കാണുന്ന ഇര. കുട്ടിയെ മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ നിര്‍ത്തിയാണ് ബാക്കിയുള്ളവരോട് വന്ന് അടിക്കാന്‍ പറയുന്നത്. ഞാന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുന്നുവെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. കുട്ടിയെ ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ മുസഫര്‍നഗര്‍ പോലീസ് അന്വേഷണത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിഷയത്തില്‍ മുസഫര്‍നഗര്‍ പോലീസ് ഇടപെട്ടതോടെ വൈകീട്ട് അധ്യാപിക ക്ഷമാപണം നടത്തിയതായി ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട്‌ചെയ്തു.

അതേസമയം സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലെന്നും ഇനി കുട്ടിയെ ക്ലാസ്സില്‍ പറഞ്ഞയക്കുന്നില്ലെന്നും ഇരയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞു. പരാതി കൊടുത്തിട്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ഇര്‍ഷാദ് പറഞ്ഞു.

Muzaffarnagar School Teacher Asks Students To Slap Muslim Classmate, Apologizes After Video Goes Viral; Police Respond

 

https://twitter.com/i/status/1695076855744016822


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  10 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  10 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  10 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  10 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  10 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  10 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  10 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  10 days ago