ഇന്ത്യന്‍ രൂപ 12 പൈസ ഇടിഞ്ഞ് 82.68ല്‍
യുഎസ് ഡോളര്‍ സൂചിക രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. അസംസ്കൃത എണ്ണവില വര്‍ധന ദക്ഷിണേഷ്യന്‍ കറന്‍സിയെയും ബാധിച്ചു.
ദുബായ്: ശക്തമായ അമേരിക്കന്‍ കറന്‍സിക്കും ഓഹരി വിപണിയിലെ ഇടിവിനുമിടക്ക് വെള്ളിയാഴ്ച പ്രാരംഭ വ്യാപാരത്തില്‍ ഇന്ത്യന്‍ രൂപ മൂന്ന് ദിവസത്തെ റാലിയില്‍ 12 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 82.68 (യുഎഇ ദിര്‍ഹമിനെതിരെ 22.53) എന്ന നിലയിലെത്തി. വിദേശ ഫണ്ടുകളുടെ വരവ് ഇടിവ് പരിമിതപ്പെടുത്തിയപ്പോഴും ക്രൂഡ് വിലയിലെ മുന്നേറ്റം ദക്ഷിണേഷ്യന്‍ കറന്‍സിയെ ബാധിച്ചതായി ഫോറെക്സ് വ്യാപാരികള്‍ പറഞ്ഞു.
ഇന്റര്‍ ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍, രൂപയുടെ മൂല്യം 82.60ല്‍ ദുര്‍ബലമായി തുടങ്ങിയ ശേഷം 82.69 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇത് പിന്നീട് 82.68 ല്‍ വ്യാപാരം നടത്തി, നേരത്തെയുണ്ടായിരുന്ന ക്ളോസിംഗിനെക്കാള് 12 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഡോളര്‍ സൂചിക വ്യാഴാഴ്ച 0.6 ശതമാനം ഉയര്‍ന്ന ശേഷം ഏഷ്യന്‍ സെഷനില്‍ കൂടുതല്‍ മുന്നേറി രണ്ടര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."