വ്യാജ രേഖ കേസ്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയ അറസ്റ്റില്‍
വ്യാജ രേഖ കേസ്: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയ അറസ്റ്റില്‍
കൊച്ചി: വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് കസ്റ്റഡിയിലെടുത്തത്.
ഷാജന് സ്കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണന് എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്കിയ പരാതിയില്‍ ആണ് നടപടി എടുത്തിരിക്കുന്നത്.
നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്കറിയയുടെ പരാതിയില്‍ ആയിരുന്നു നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഷാജന് എത്തിയത്. മതവിദ്വേഷ കേസിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ ഷാജന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ആഗസ്റ്റ് 17ന് അന്വഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാനും ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ഷാജന് സ്കറിയ ചെയ്തത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ഷാജന്റ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ അന്ത്യശാസനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."