യു.പിയില്‍ വിദ്വേഷ ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ കുടുംബത്തെ എം.എസ്.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
യു.പിയില്‍ വിദ്വേഷ ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ കുടുംബത്തെ എം.എസ്.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മുസ്‌ലിം വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പരസ്യമായി തല്ലിയ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു. സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ സ്‌കൂളുകളെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത കാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് ഭയാനകമായ ഇടങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ ഭാവി തലമുറയായ വിദ്യാര്‍ഥികളില്‍ വര്‍ഗീയ വിഷം കുത്തിവച്ചാല്‍ രാഷ്ട്രം എങ്ങനെ സൃഷ്ടിപരമായി പുരോഗമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുസ് ലിം വിദ്യാര്‍ഥിയെ അടിക്കാന്‍ സഹപാഠികളോട് ആവശ്യപ്പെട്ട അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സാജു ആവശ്യപെട്ടു.
ഭീതിയുടെ നിമിഷത്തില്‍ സാന്ത്വനമേകാന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജുദ്ധീന്‍ നദ്വിയുടെ നേതൃത്വത്തില്‍ എം.എസ്.എഫ് സംഘം കുടുംബത്തെ സന്ദര്‍ശിച്ചു, പിതാവ് ഇര്‍ഷാദുമായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി എന്നിവര്‍ ഫോണില്‍ സംസാരിച്ചു. കുടുംബത്തിന് എല്ലാ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തു. രാഷ്ട്രത്തില്‍ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും വിദ്യാഭ്യാസം തുടരാന്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ വേണമെന്ന് എം.എസ്.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."