HOME
DETAILS
MAL
ദുബായ് മംസാറില്‍ വോളിബോള്‍ ടൂര്‍ണമെന്റ് 27ന്
backup
August 26 2023 | 18:08 PM
ദുബായ്: യുഎഇയിലെ കണ്ണൂര്‍ ജില്ലാ വോളിബോള്‍ ഗ്രൂപ് 'കണ്ണൂര്‍ ജില്ലാ വോളി ഫെസ്റ്റ് 2023' ഓഗസ്റ്റ് 27 ഞായറാഴ്ച ഉച്ച 2 മുതല്‍ അല്‍ മംസാര്‍ ഇത്തിഹാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു.
പയ്യന്നൂര്‍, തളിപ്പറമ്പ്, പേരാവൂര്‍, തലശ്ശേരി, മാഹി, മട്ടന്നൂര്‍, പാനൂര്‍, ചമ്പാട് എന്നീ ശക്തരായ 8 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും കോച്ചുമായ ഇ.കെ രജ്ഞന്‍ ടൂര്‍ണമെന്റില്‍ മുഖ്യാതിഥിയാകും. പ്രവേശനം സൗജന്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."