ഇസ് ലാമോഫോബിയ പ്രചരിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവ്, നേതാവിനെ തള്ളി അണികള്‍; തള്ളാതെ ജമാഅത്തെ ഇസ് ലാമി
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ സഹപാഠികളെക്കൊണ്ട് എട്ടുവയസ്സുള്ള മുസ് ലിം വിദ്യാര്‍ഥിയെ തല്ലിച്ച വര്‍ഗീയവാദിയായ അധ്യാപികയുടെ നടപടിയുടെ പശ്ചാത്തലത്തില്‍ ഇസ് ലാമോഫോബിയ (ഇസ് ലാം ഭീതി) പടര്‍ത്തുന്ന സമൂഹമാധ്യമകുറിപ്പുകള്‍ പങ്കുവച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവ്.
കോട്ടയം ജില്ലയില്‍നിന്നുള്ള നേതാവും പാര്‍ട്ടിയുടെ സോഷ്യമീഡിയാ മേധാവികളിലൊരാളുമായ അനീഷ് പറമ്പുഴയാണ് മുസ് ലിംകള്‍ക്കെതിരെ വംശീയവും വെറുപ്പും പ്രചരിപ്പിക്കുകയും ഹിന്ദുത്വ ആക്രമണങ്ങളെ ചെറുതാക്കുകയും ചെയ്യുന്ന വിധത്തിലുള്ള കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
യു.പിയിലെ അധ്യാപികയ്‌ക്കെതിരേ രാജ്യവ്യാപകമായി രോഷം ഉയരുമ്പോഴാണ്, അധ്യാപികയുടെ ചെയ്തിയെ ചെറുതായി കാണുകയും കേരളത്തിലെ മധു വധക്കേസുമായി അതിനെ താരതമ്യപ്പെടുത്തുകയും ചെയ്ത് അനീഷ് കുറിപ്പിട്ടത്. മധുകൊലക്കേസിലെ പ്രതികളില്‍ എല്ലാവരും മുസ് ലിംകള്‍ അല്ലെങ്കിലും അങ്ങിനെയാണെന്ന് സമര്‍ത്ഥിച്ചാണ് അനീഷ് വിദ്വേഷപ്രചാരണം നടത്തുന്നത്.
വിഷയത്തില്‍ ഇന്നലെ അനീഷ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
കേരളത്തിലേ മുസ്ലീങ്ങള്‍ ദളിതരെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ് എന്ന് പറഞ്ഞാല്‍ (വെറുതേ അല്ല
കെവിനെ കൊന്നത് മുസ്ലീങ്ങള്‍ ആണ്.
മധുവിനെ കൊന്നത് മുസ്ലീങ്ങള്‍ ആണ്.
കിഴക്കമ്പലം ദീപുവിനെ കൊന്നത് എല്ലാരും മുസ്ലീങ്ങള്‍ ആണ്.
കൊണ്ടോട്ടിയില്‍ ആദിവാസി യുവാവ് സന്തോഷ് മാഞ്ചിയെ കൊന്നത് എല്ലാരും ലീഗുകാര്‍ ആണ്.
ചങ്ങാനാശേരിയിലെ രേഷ്മയെ കഴുത്തറുത്ത് കൊന്നു വീഡിയോ പിടിച്ചവനും മുസ്ലീം ആണ്.)
ഈ കേസില്‍ എല്ലാം ഇടപെട്ട ആള്‍ എന്ന നിലയില്‍ ധൈര്യമായി പറയാന്‍ കഴിയും ചെറുതല്ലാത്ത ദളിത് ആദിവാസി വംശീയ വിദ്വേഷം മുസ്ലീങ്ങള്‍ക്ക് ദലിതരോട് നിലനില്‍ക്കുന്നുണ്ട് എന്ന്.
അതില്‍ ഒരു അട്രോസിറ്റി കേസ് പോലും നിലവിലില്ലാത്ത ആളുകള്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ്.
ഒരു പക്ഷേ അഞ്ചുവര്‍ഷം ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടായിരിക്കും.
വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് കൊണ്ട് ഇതൊക്കെ പറയാന്‍ എന്തോ തടസ്സം ഉണ്ട് പാര്‍ട്ടി എന്നെ എന്തോ ചെയ്യും എന്നൊക്കെയാണ് നിഷ്‌കളങ്കര്‍ വിചാരിക്കുന്നത്.
ഡേയ് ഇതിന്റെ ദേശീയ ഭാരവാഹികള്‍ അടക്കം ഉള്ളവരോട് നേരിട്ട് പറയുന്ന കാര്യമാണ് ഇത്.
പാര്‍ട്ടി കമ്മറ്റിയില്‍ അടക്കം.
പിന്നെ അങ്ങനെ എന്തെങ്കിലും ഉണ്ടായാലും എനിക്ക് വലിയ മനസ്താപം ഒന്നും ഇല്ല.
ഇതാദ്യമായല്ല അനീഷ് ഇത്തരത്തിലുള്ള കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അനീഷ് പറമ്പുഴയ്‌ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ് ലാമിയുടെയും ഒരുവിഭാഗം അണികള്‍ രംഗത്തുവന്നെങ്കിലും ജമാഅത്ത് നേതൃത്വം ഇതുവരെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ ജമാഅത്ത് അണികള്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും അദ്ദേഹം കമന്റുകള്‍ ചെയ്യാനുള്ള ഒപ്ഷന്‍ പരിമിതപ്പെടുത്തുകയായിരുന്നു.
അനീഷിന്റെ നിലപാടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പുറത്തുള്ള വൃത്തങ്ങളിലും ചര്‍ച്ചയായി. സംഘപരിവാര്‍ മസ്തിഷ്‌കം പേറുന്നവര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്ന കേരളത്തിലെ ഒരേയൊരു ഫാസിസ്റ്റ് വിരുദ്ധ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നാണ് പാര്‍ട്ടിയില്‍നിന്ന് അടുത്തിടെ രാജിവച്ച മുന്‍ നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര അഭിപ്രായപ്പെട്ടത്.
നേരത്തെയും ഇസ്ലാമോഫോബിക് ഉള്ളടക്കമുള്ള കുറിപ്പുകളും സംഘ്പരിവാര്‍ നിലപാടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വ്യക്തിയാണ് അനീഷ് പറമ്പുഴ. ഇതാദ്യമായല്ല വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളില്‍നിന്ന് സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള നിലപാടുകള്‍ പുറത്തുവരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും തൃശൂര്‍ ജില്ലാ മുന്‍ അധ്യക്ഷനുമായ കെ.ജി മോഹനന്‍, ജില്ലാകമ്മിറ്റിയംഗം എന്നിവര്‍ അടുത്തിടെ പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിവാദമായിരുന്നു. മുന്‍ ബി.ജെ.പി നേതാവായ മോഹനന്‍, ആ പാര്‍ട്ടിയില്‍നിന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് എത്തിയത്. പിന്നീട് ഈയടുത്ത് തിരിച്ചുപോവുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."