കാലിക്കറ്റില്‍ ഡിഗ്രി, പി.ജി ഡിസ്റ്റന്‍സ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദാംശങ്ങള്‍ ഇവയാണ്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) വഴി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പിഴയില്ലാതെ സെപ്റ്റംബര്‍ 16 ന് മുമ്പാണ് അപേക്ഷിക്കേണ്ടത്.
ഡിഗ്രി കോഴ്‌സുകള്‍: അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ, ബി.കോം.
പി.ജി കോഴ്‌സുകള്‍: അറബിക്, ഇക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ് സി മാത്മാമറ്റിക്‌സ്.
ഫീസ് ഘടന (ഒരുവര്‍ഷം):
ബി.ബി.എ: 4,925
ബി.എ: 3,160
എം.എ: 2,995
ബി.കോം: 3,380
എം.കോം: 3,550
ബി.എസ്.സി: 3,380
എം.എസ്.സി: 2,995
എങ്ങിനെ അപേക്ഷിക്കാം:
https://sdeonline.uoc.ac.in/sdeonline/degree_registration/index.php?id=2367 എന്ന ലിങ്കില്‍ കയറിയാണ് അപേക്ഷിക്കേണ്ടത്. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് രജിസ്റ്റര്‍ചെയ്ത ശേഷം ലഭിക്കുന്ന വിന്‍ഡോയില്‍ കാണുന്ന വിവരങ്ങള്‍ ഫില്ല് ചെയ്യുക.
ആവശ്യമായ രേഖകള്‍: ഫോട്ടോ, ഇമെയില്‍ ഐ.ഡി, ആധാര്‍, എസ്.എല്‍.എസി, പ്ലസ്ടു, (പി.ജി അപേക്ഷിക്കുന്നവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും), മാര്‍ക്ക് ലിസ്റ്റുകള്‍, ഒപ്പ്,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."