എസ്.ഐ.സി ശറഫിയ്യ ഏരിയ കമ്മിറ്റി സുപ്രഭാതം കാമ്പയിന്‍ ഉദ്ഘാടനം
എസ്.ഐ.സി ശറഫിയ്യ ഏരിയ കമ്മി സുപ്രഭാതം കാമ്പയിന്‍ ഉദ്ഘാടനം
ശറഫിയ്യ സിറ്റി കെഎംസിസി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ പി.ടി.കെ റഷീദിനെ ആദ്യ വരിക്കാരനായി ചേര്‍ത്ത് സുപ്രഭാതം കാമ്പയിന് എസ്‌ഐസി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തുടക്കം കുറിച്ചു. ശറഫിയ്യ ഏരിയ പ്രസിഡന്റ് മുനീര്‍ ഹുദവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടന പ്രസംഗം നടത്തി. എസ്‌ഐസി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ജന:സെക്രട്ടറി സല്‍മാന്‍ ദാരിമി ഉല്‍ബോധന പ്രസംഗം നടത്തി.
നമ്മുടെ പൂര്‍വ്വീകര്‍ ത്യാഗങ്ങള്‍ സഹിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഇന്ന് നമ്മുടെ കൈകളിലാന്നെന്നും ഉലമാ ഉമറാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താന്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായും പരിശ്രമിക്കണമെന്നും നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയ ശക്തികള്‍ പടച്ച് വിട്ടുകൊണ്ടിരക്കുന്ന അസത്യ പ്രചരണങ്ങളുടെയും, നുണപ്രചരണങ്ങളുടെയും ഇക്കാലത്ത് സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സുപ്രഭാതം നില നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി. ശറഫിയ്യ ഏരിയ ജന:സെക്രട്ടറി ബശീര്‍ വീര്യമ്പ്രം സ്വാഗതം പറഞ്ഞ പരിപാടിയില്‍ സലീം നിസാമി ഗുഡല്ലൂര്‍ ആശംസ പ്രസംഗം നടത്തി. സെന്‍ട്രല്‍ , ഏരിയ നേതാക്കന്‍മാരും സഹപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിക്ക് ഏരിയ ട്രഷറര്‍ ഹനീഫ വടക്കന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."