'ചന്ദ്രന്‍ ഹിന്ദുരാഷ്ട്രം, ശിവശക്തി പോയിന്റ് തലസ്ഥാനം' പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാവ്
'ചന്ദ്രന്‍ ഹിന്ദുരാഷ്ട്രം, ശിവശക്തി പോയിന്റ് തലസ്ഥാനം' പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നേതാവ്
ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമായും പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനു കത്തയക്കുമെന്നും ചക്രപാണി അറിയിച്ചു.
ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. മറ്റു മതക്കാരും ദേശക്കാരും അവിടെ പോകുന്നതിനുമുന്‍പ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണം. മറ്റാരെങ്കിലും അവിടെ പോയി ജിഹാദ് ചെയ്യുകയും ഇസ്‌ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നതിനുമുന്‍പ് പ്രഖ്യാപനമുണ്ടാകണം. ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനവുമാക്കണം സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.
ഭഗവാന്‍ ശിവന്റെ തലയില്‍ ചന്ദ്രന്‍ തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കു ചന്ദ്രനുമായി പുരാതനകാലത്തു തന്നെ ബന്ധമുണ്ടെന്നും ചന്ദ്രനെ പരിപാവനമായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാകുമ്പോള്‍ ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്വാമി ചക്രപാണി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ശിവശക്തി പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."