റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്
കൊളംബോ: റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. മൂന്നുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. പ്രധാനമന്ത്രിയും ഇടക്കാല പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെ, ഭരണകക്ഷിയായ എസ്.എല്‍.പി.പി വിമതന് ഡള്ളസ് അലഹപെരുമ, ജനത വിമുക്തി പെരമുന നേതാവ് (ജെ.വി.പി) അനുര കുമാര ദിസനായകെ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. റനില്‍ വിക്രമസിംഗെയും ഡള്ളസ് അലഹപെരുമയും തമ്മിലാണ് കടുത്ത മത്സരം നടന്നത്. 134 വോട്ടിനാണ് ജയം.
ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പിന്മാറിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രേമദാസയുടെ പിന്മാറ്റം. പ്രേമദാസയുടെ എസ്.ജെ.ബി പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 50 അംഗങ്ങളാണുള്ളത്.
ഗോടബയ രാജപക്സ സിംഗപ്പൂരിലേക്ക് രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സിംഗപ്പൂരില്‍നിന്ന് ഇമെയിലിലാണ് ഗോടബയ രാജിക്കത്ത് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് അയച്ചു കൊടുത്തത്. ഇതേ തുടര്‍ന്നാണ് ആക്ടിങ് പ്രസിഡന്റായ റനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റനില്‍ വിക്രമസിംഗെ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വിജയപ്രഖ്യാപനത്തിനു പിന്നാലെ വിക്രമസിംഗെക്കെതിരെ മുദ്രാവാക്യം വിഴളികളുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ രംഗത്തെത്തി. നാളെ മുതല്‍ എല്ലാ പാര്‍ട്ടികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിക്രമസിഗെ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."