HOME
DETAILS
MAL
പള്‍സര്‍ സുനിയെ മാനസികരോഗിയാക്കാന്‍ ശ്രമം; ദുരൂഹതയെന്ന് മാതാവ്; മകനെ മനഃപ്പൂര്‍വ്വം രോഗിയാക്കിയാല്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും മുന്നറിയിപ്പ്
backup
July 20 2022 | 17:07 PM
കൊച്ചി: പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് ശോഭന. നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാക്കിയ സുനിയെ മനഃപ്പൂര്‍വ്വം ചിലര്‍ മാനസിക രോഗിയാക്കുകയാണെന്നാണ് അവരുടെ ആരോപണം. മകനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഒന്നാം പ്രതി എന്റെ മകന് അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര് അല്ലേ ആവേണ്ടതെന്നു ചോദിച്ച അവര്‍ മകനെ ചിലര്‍ ഒന്നാം പ്രതിയാക്കിയാണെന്നും പറഞ്ഞു.
ഞങ്ങള്‍ക്ക് ആരുമില്ല, അന്വേഷിക്കാനും എടുക്കാനും ആരുമില്ല. മാനസിക രോഗിയാക്കി ആശുപത്രിയില്‍ കിടക്കുന്നു എന്ന് വന്നു, ഒരാളും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."