സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 94.40 വിജയ ശതമാനം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.40 ആണ് വിജയശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം99.68 ശതമാനം.
18 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയെഴുതിയത്. ഈ വര്‍ഷം രണ്ടു ടേമുകളായാണ് പരീക്ഷ നടത്തിയത്. ടേം വണ്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു ടേമുകളുടെയും സംയുക്ത ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
results.cbse.nic.in, parikshasangam.cbse.gov.in, cbseresults.nic.in, cbse.gov.in, digilocker.gov.in എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ഫലമറിയാം. CBSE10 എന്നെഴുതി(റോള്‍ നമ്പര്‍) (സ്കൂള്‍ നമ്പര്‍) (സെന്റര്‍ നമ്പര്‍) എന്ന ഫോര്‍മാറ്റില്‍ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ഫലം ലഭ്യമാകും.
സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 10ാം ക്ലാസ് ഫലവും ഉടനുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഫലപ്രഖ്യാപനം വൈകുന്നതു മൂലം ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. പ്ലസ് വണ്‍ അപേക്ഷ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ നല്കിയ ഹരജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണനയിലാണ്. സി.ബി.എസ്.ഇ ഫലം വരുന്നതു വരെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."