പ്രവാചകനിന്ദയില്‍ ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി; പാര്‍ലമെന്റില്‍ കേന്ദ്രത്തിന്റെ വിശദീകരണം
ഡല്‍ഹി: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ഏഴ് രാജ്യങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തിയെന്ന് കേന്ദ്രം. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍, കുവൈത്ത്, പാകിസ്താന്, ഇറാന്, ഇന്തോനേഷ്യ, മലേഷ്യ, അസര്ബൈജാന് എന്നീ രാജ്യങ്ങളാണ് അംബാസഡര്‍മാരെ വിളിച്ചുവരുത്തിയത്.
ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. രാജ്യത്തിനകത്തും പുറത്തും പ്രതിഷേധമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ നുപൂര്‍ ശര്‍മയെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
നുപൂര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രിം കോടതി തടഞ്ഞിട്ടുണ്ട്. സുപ്രിം കോടതി ഹരജി പരിഗണിക്കുന്ന ആഗസ്റ്റ് 10 വരെയാണ് അറസ്റ്റ് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."