'42 വാഹനങ്ങളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം' ഇടതുപക്ഷത്തിന്റെ മുഖമല്ലെന്ന് സി.പി.ഐ വിമര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷ മുഖമില്ലെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ല.
42 വാഹനങ്ങളുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഇത്രയധികം സുരക്ഷ എന്തിനെന്നും പ്രതിനിധികള്‍ ചോദിച്ചു.
ആനി രാജയ്ക്കെതിരെ എം.എം മണി പരാമര്‍ശം നടത്തിയപ്പോള്‍ കാനം തിരുത്താന്‍ ശ്രമിച്ചില്ലെന്നും, പൊലീസില്‍ ആര്‍എസ്എസ് കടന്ന് കയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ ഒറ്റപ്പെടുത്തിയെന്നും കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.
പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കാനം രാജേന്ദ്രന് കഴിയുന്നില്ല. സില്‍വര്‍ ലൈന്‍ അടക്കം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും പാര്‍ട്ടി നിലപാടെടുക്കുന്നില്ല. എഐഎസ്എഫുകാര്‍ തല്ലു കൊള്ളുമ്പോഴെങ്കിലും കാനം വായ തുറക്കണമെന്നും സമ്മേളനത്തില്‍ പരിഹാസമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."