HOME
DETAILS

കണക്കുകള്‍ ശബ്ദിക്കട്ടെ, നുണ ബോംബുകള്‍ തകരട്ടെ; സിന്‍ഹയ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടെന്ന് റിയാസ്

  
backup
July 24 2022 | 11:07 AM

pa-mohammed-riyas-on-presidential-poll-and-vote-share11

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടുവിഹിതവുമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘നുണബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് ബി.ജെ.പി. വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
കണക്കുകള്‍ ശബ്ദിക്കട്ടെ... നുണ ബോംബുകള്‍ തകരട്ടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago