HOME
DETAILS

പ്രഭകെടുന്ന ഇന്ത്യൻ പാർലമെന്ററി ജനാധിപത്യം

  
backup
July 24 2022 | 20:07 PM

6531320-2022-todays-article-arun-karippal

ഡോ. അരുൺ കരിപ്പാൽ


പാർലമെൻ്ററി ജനാധിപത്യവ്യവസ്ഥയാണ് ഭാരതം സ്വീകരിച്ചിട്ടുള്ളത്. 1946ൽ രൂപീകൃതമായ ഭരണഘടന നിർമാണസമിതിയുടെ മുന്നിലുണ്ടായിരുന്ന പരമ പ്രധാനമായ കാര്യം ഏത് ഭരണസമ്പ്രദായം സ്വീകരിക്കണമെന്നുള്ളതാണ്. അവർക്കു മുന്നിൽ രണ്ട് അവസരങ്ങളാണുണ്ടായിരുന്നത്. അമേരിക്കയിൽ നിലവിലുണ്ടായിരുന്ന സ്ഥിരതയും നിരന്തര ഉത്തരവാദിത്വമില്ലാത്തതുമായ പ്രസിഡൻഷ്യൽ രീതി വേണമോ അതോ നിരന്തര ഉത്തരവാദിത്വമുള്ള അത്രയൊന്നും സുസ്ഥിരമെന്ന് പറയാൻ കഴിയാത്ത ബ്രിട്ടനിലെ പാർലമെന്ററി രീതിയാണോ സ്വീകരിക്കേണ്ടതെന്നതാണ്. ഭരണഘടനാ കരടു നിർമാണസമിതിയുടെ അധ്യക്ഷനായ ഡോക്ടർ ബി.ആർ അംബേദ്കർ മുന്നോട്ടുവച്ചത് സ്ഥിരതയെക്കാൾ ഉത്തരവാദിത്വസ്വഭാവമുള്ള പാർലമെൻ്ററി രീതിയാണ്. അതിനെ സാധൂകരിച്ചുകൊണ്ട് ഭരണഘടന നിർമാണസമിതിയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ സൂചിപ്പിക്കുന്നു- 'അമേരിക്കയിൽ നിലനിൽക്കുന്ന പാർലമെൻ്ററി അല്ലാത്ത ഭരണസമ്പ്രദായത്തിൽ കാര്യനിർവാഹക സമിതിയുടെ ഉത്തരവാദിത്വം നിർണയിക്കുന്നത് നിയതമായ കാലങ്ങളിലാണ്. അതു നടത്തുന്നത് സമ്മതിദായകരാണ്. പാർലമെൻ്ററി സമ്പ്രദായം നിലനിൽക്കുന്ന ബ്രിട്ടനിൽ കാര്യനിർവഹണ സമിതിയുടെ ഉത്തരവാദിത്വം അനുദിനം കാലികമായി വിലയിരുത്തുന്നു. അനുദിനമുള്ള മൂല്യനിർണയം പാർലമെന്റിലെ അംഗങ്ങൾ ചോദ്യങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും നടത്തുന്നു. കൂടാതെ സമ്മേളനം നീട്ടിവയ്ക്കാനുള്ള ഉപക്ഷേപങ്ങളും പ്രസംഗങ്ങളിലുള്ള ചർച്ചകളും ഇതിനു വഴിയൊരുക്കുന്നു. അഞ്ചു വർഷത്തിലൊരിക്കലോ അതിനു മുൻപോ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സമ്മതിദായകർ കാലിക വിലയിരുത്തൽ നടത്തുന്നു. ഭരണസമ്പ്രദായത്തിൽ ഇല്ലാത്ത അനുദിനമുള്ള മൂല്യനിർണയം ഫലപ്രദവും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അനിവാര്യവുമാണെന്നു കണക്കാക്കപ്പെടുന്നു'.


മഹത്തായ ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടന സ്ഥാപനത്തിൻ്റെ, വിശിഷ്യാ ആ സ്ഥാനത്തിരിക്കുന്നവരുടെ ഉത്തരവാദിത്വം എന്താണെന്ന് കൃത്യമായി ഭരണഘടന വിവക്ഷിക്കുന്നുണ്ട്. മാത്രവുമല്ല, ഭരണഘടന നിർമാണസമിതിയിലെ തന്റെ അവസാന പ്രസംഗത്തിൽ സങ്കുചിത ചിന്തകൾക്കപ്പുറം ഭരണഘടന മൂല്യങ്ങളുടെ മേൽ നമ്മുടെ ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടതിനെപ്പറ്റി ഡോ. അംബേദ്കർ സൂചിപ്പിച്ചിട്ടുണ്ട്: 'ജാതികളുടെയും മതവിശ്വാസങ്ങളുടെയും രൂപത്തിലുള്ള പഴയ ശത്രുക്കൾക്കു പുറമെ, വ്യത്യസ്തവും വിരുദ്ധവുമായ വിശ്വാസപ്രമാണങ്ങളോട് കൂടിയ ഒട്ടേറെ രാഷ്ട്രീയപ്രസ്ഥാനങ്ങളും നമുക്കുണ്ടാകാൻ പോകുന്നു എന്ന വസ്തുത മനസിലാക്കുമ്പോൾ ആകുലതയുടെ ആഴം വർധിക്കുന്നു. ഇന്ത്യക്കാർ തങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കു മീതെ രാജ്യത്തെ കാണുമോ? അതോ, രാജ്യത്തിനു മുകളിൽ വിശ്വാസപ്രമാണത്തെ കാണുമോ, എനിക്കറിഞ്ഞു കൂടാ. എന്നാൽ ഒരു കാര്യം നിശ്ചയമാണ്: പാർട്ടികൾ വിശ്വാസപ്രമാണങ്ങൾക്ക് രാജ്യത്തേക്കാൾ പ്രാധാന്യം നൽകുകയാണെങ്കിൽ, നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതൊരു പ്രാവശ്യംകൂടി അപകടത്തിൽ പെടുകയും അതു മിക്കവാറും നിത്യമായി നഷ്ടപ്പെടുകയും ചെയ്യും. ഈ അപകട സാധ്യതയ്‌ക്കെതിരേ നാം തികഞ്ഞ ജാഗരൂകരാകണം. അവസാനത്തെ തുള്ളി രക്തവും നൽകി നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാം ഉറച്ച തീരുമാനമെടുക്കണം'.


പാർലമെൻ്ററി ജനാധിപത്യത്തിന്റെ മനോഹാരിത ശക്തമായ നിരന്തര പ്രതിപക്ഷമാണ്. ഭരണപക്ഷത്തെ കർമനിരതരും ഉത്തരവാദിത്വമുള്ളവരുമാക്കി തീർക്കുകയെന്ന ധർമം നിർവഹിക്കുന്നത് പ്രതിപക്ഷമാണ്. ഭരണപക്ഷത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഭരണപക്ഷം പ്രതിപക്ഷത്തെ ഒരു ശത്രുവായല്ല, തങ്ങളെ തിരുത്തുന്ന, നേർവഴിക്ക് നയിക്കുന്ന നല്ല മിത്രമായാണ് കാണേണ്ടത്. പക്ഷേ വർത്തമാന ഇന്ത്യയിലെ പാർലമെൻ്ററി ജനാധിപത്യവ്യവസ്ഥ ജനാധിപത്യത്തിന്റെ യഥാർഥ സ്പിരിറ്റിനെ ഉൾക്കൊള്ളുന്നില്ലെന്നും അംബേദ്കർ ഭരണഘടനാ നിർമാണസമിതിയിൽ സംസാരിച്ച പല ആശങ്കകളും ശരിയെന്നും തോന്നിപ്പിക്കുമാറാണ് നടപ്പുരീതികൾ. ഭരണകക്ഷിയായ ബി.ജെ.പി, കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിൽനിന്ന് ഒരു പടി കടന്നു പ്രതിപക്ഷ വിമുക്ത ഭാരതമെന്ന ആശയത്തിലേക്ക് മാറിയിരിക്കുന്നു. അത് എല്ലാ സംസ്ഥാനത്തും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ചു മന്ത്രിസഭക്ക് തലവേദനയാകുന്ന വാക്കുകൾ ഉപയോഗിക്കുന്നതിൽനിന്ന് എം.പിമാരെ വിലക്കുകയും പാർലമെന്റ് വളപ്പിലുള്ള പ്രതിഷേധങ്ങൾ പോലും തടയുന്ന ഓർഡർ ഇറങ്ങുകയുണ്ടായി. വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സമ്മേളനത്തിൽ അറുപത്തിയഞ്ചോളം വാക്കുകളാണ് വിലക്കപ്പെട്ടത്. സഭാംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്.


സംസ്ഥാനങ്ങളിലാണെങ്കിൽ ജനവിധി മാനിക്കാതെ പരസ്യമായി എം.എൽ.എമാരെ വിലക്കെടുക്കുന്ന കാഴ്ചകളാണ് ഗോവയിലും കർണാടകയിലുമൊക്കെ കണ്ടത്. രാഷ്ട്രീയ നിരീക്ഷകൻ പ്രൊഫസർ പീറ്റർ റൊണാൾഡ് ഡിസൂസ ഇൗയിടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളിലൂടെ ഇന്ത്യൻ പാർലമെൻ്ററി ജനാധിപത്യത്തെ വിലയിരുത്തുകയുണ്ടായി. ആദ്യത്തെ ഫോട്ടോ മഹാരാഷ്ട്ര ഗവർണർ പുതിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡക്ക് വായിൽ മധുരം നൽകുന്നതാണ്. പാർട്ടി അധ്യക്ഷനോ പ്രവർത്തകരോ ചെയ്യുന്ന ഒരു പ്രവൃത്തി ഭരണഘടനപരമായ ഉത്തരവാദിത്വമുള്ള ഗവർണർ യാതൊരു സങ്കോചവും ഇല്ലാതെ ചെയ്യുന്നത് പദവിയുടെ അന്തസ്സത്ത ഇല്ലാതാക്കുന്നതാണ്. രണ്ടാമത്തേത്, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ നോമിനേഷൻ സ്ഥാനാർഥിയായ ദ്രൗപതി മുർമുവിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറുന്നതാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടന പദവിയിലേക്ക് ഉയരേണ്ട ഒരാളെ അൽപം പോലും സങ്കോചമില്ലാതെ കാഴ്ചക്കാരിയാക്കി മറ്റൊരാൾ നൽകുന്നു. മന്ത്രിസഭയിലെ എന്ന പോലെ വൺമാൻ ഷോക്ക് രാഷ്ട്രപതിയേയും അടിമപ്പെടുത്തുകയാണോ എന്നു സംശയിക്കേണ്ടതുണ്ട്. മൂന്നാമത്തെ ചിത്രം, സ്വന്തം സർക്കാരിന്റെ രാജിയെത്തുടർന്ന് സ്വകാര്യ ഹോട്ടലിൽ ടേബിളിന്റെ മുകളിൽ കയറി നൃത്തം ചെയ്ത് ആസ്വദിക്കുന്ന വിമത ശിവസേന എം.എൽ.എമാരുടേതാണ്.


പാർലമെൻ്ററി ജനാധിപത്യത്തിൽ ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയാതെ ഭരണം കിട്ടിയില്ലെങ്കിൽ കൂറുമാറുകയെന്ന രീതി സംസ്ഥാനങ്ങളുടെ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ കൂടിവരുന്നു എന്നതും ദൗർഭാഗ്യകരമായ കാര്യമാണ്. എം.എൽ.എമാരെ പോലെ ജനവിധി മാനിച്ചു പ്രതിപക്ഷ ധർമം നിറവേറ്റി അഞ്ചുവർഷം തുടരാൻ രാഷ്ട്രീയപ്പാർട്ടികൾക്കും അവരുടെ നേതൃത്വത്തിനും സാധിക്കുന്നുമില്ല. കൂറുമാറ്റംമൂലം ഭരണമാറ്റത്തോടൊപ്പം, ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാക്കുന്ന ചെലവുകളും വർധിക്കുന്നു. തെരഞ്ഞെടുത്ത വോട്ടർമാരോടോ മത്സരിപ്പിച്ച പാർട്ടിയോടോ ഒരു വിധേയത്വവും ഇല്ലാതെ ജനപ്രതിനിധികൾ താൽക്കാലിക ലാഭത്തിനുവേണ്ടി സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ ഒരു മഹത്തായ വ്യവസ്ഥയെ മലിനപ്പെടുത്തുന്നു.


ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമനിർമാണ സഭകളിൽ ഉപയോഗിക്കുന്ന വാക്കുകൾ എത്രത്തോളം വേദനാജനകമാണെന്നതും എടുത്തുപറയേണ്ടതാണ്. രാഷ്ട്രീയപ്പാർട്ടിയുടെ ഗുണ്ടകൾ വിധവയാക്കപ്പെട്ട സ്ത്രീയെ (അതിജീവിതയായ ജനപ്രതിനിധിയെ) അപഹസിക്കുന്ന സമീപനം എം.എം മണി എം.എൽ.എയിൽ നിന്നുണ്ടായി. നമ്മുടെ നിയമസഭയിലാണ് ഇത് നടന്നത്. കൂടാതെ, 'ജയ് ഭീം' എന്ന മനോഹര മുദ്രാവാക്യത്തിലെ ഭീം എന്ന പേരിനെ പാലത്തിന്റെ ഭീമുമായി താരതമ്യം ചെയ്യാൻ മടിയില്ലാതിരുന്ന മുരളി പെരുന്നലി എം.എൽ.എയുടെ പ്രസംഗം. അതിന് ഏതാണ്ട് തൊട്ടുമുമ്പാണ് ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ചുമതലയേറ്റ മന്ത്രി സജി ചെറിയാൻ യാതൊരുവിധ സങ്കോചവും കൂടതെ ഭരണഘടനയെ തള്ളിപ്പറഞ്ഞത്. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ട്, എം.എം മണി എം.എൽ.എയുടെ വാക്കുകൾ അനുചിതമാണെന്ന് സ്പീക്കർ എം.ബി രാജേഷിന്റെ റൂളിങ് പ്രസക്തവും പാർലമെന്ററി ജനാധിപത്യത്തിൽ പാലിക്കേണ്ട തത്ത്വവുമാണ്.


ദേശീയ പ്രസ്ഥാനത്തിന്റെ ഫലമായി രൂപീകൃതമായ ഭരണഘടന നിർമാണസമിതി ഉയർത്തിപ്പിടിച്ച വൈവിധ്യത്തെ ആഘോഷമാക്കുന്ന ജൈവികമായ ബഹുസ്വര ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യം അതിന്റെ അടിസ്ഥാന ആശയങ്ങളിൽ അധിഷ്ഠിതമായിത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്. ഭരണ നിർമാണസമിതി ലക്ഷ്യംവച്ച രീതിയിൽ പ്രവർത്തിക്കാൻ രാഷ്ട്രീയ നേതൃത്വം അവരുടെ സങ്കുചിത അധികാര മോഹത്തെക്കാൾ രാഷ്ട്രത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കട്ടെ. അതിനായി അവരെ പ്രേരിപ്പിക്കുന്ന ശക്തമായ പൗരസമൂഹം ഉയർന്നുവരേണ്ടതുണ്ട്. ഡോ. അംബേദ്കർ ഭരണഘടന നിർമാണ സമിതിയിൽ പറഞ്ഞുവച്ചതുപോലെ ഇന്നലെ വരെ ഇന്ത്യയിലെ പ്രശ്‌നങ്ങൾക്ക് ബ്രിട്ടനെ പഴിക്കാമെന്നും സ്വാതന്ത്ര്യനന്തരമുള്ള വീഴ്ചകൾക്ക് ഇനിയുള്ള കാലം നമുക്ക് നമ്മളെ തന്നെ പഴിക്കേണ്ടിവരും.

(തൃശൂർ ശ്രീ കേരളവർമ്മ കോളജ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago