ഐ.എം.എ സ്റ്റുഡന്റ് ലീഡർഷിപ്പ് കോൺഫറൻസ് കൊച്ചിയിൽ നടന്നു
കൊച്ചി • ബിസിനസിലെ സാമ്പത്തിക പ്രൊഫഷനലുകളുടേയും അക്കൗണ്ടന്റുമാരുടേയും കൂട്ടായ്മയായ ഐ.എം.എ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ്) സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ലീഡർഷിപ്പ് കോൺഫറൻസ് കൊച്ചിയിൽ നടന്നു.
ഭാവിയുടെ പുനർവിഭാവനം, പുനർവിചിന്തനം, പുനർനിർമാണം എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫിനാൻസ്, അക്കൗണ്ടിങ് പ്രൊഫഷനുകളിൽ തങ്ങളുടെ കരിയർ ആരംഭിക്കാൻ തയാറെടുക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുത്ത 30 കോളജുകളിലെ 300 വിദ്യാർഥികൾ കോൺഫറൻസിൽ ഒത്തുചേർന്നു. വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾ പ്രൊഫഷനൽ തൊഴിലുകളുടെ മുതൽക്കൂട്ടാണെന്നും വരാനിരിക്കുന്ന കാര്യങ്ങൾക്കായി അവരെ ശാക്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐ.എം.എയിലെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഓപറേഷൻസ് സീനിയർ ഡയറക്ടർ ഹനാദി ഖലൈഫ് പറഞ്ഞു.
വിദ്യാർഥികൾ, പ്രതിഭകളെ തിരഞ്ഞെടുക്കുമ്പോൾ അവർ ഏതുതരം വൈദഗ്ധ്യം തേടുന്നു എന്നതിനെക്കുറിച്ചുമായിരുന്നു പാനൽ പ്രധാനമായും ചർച്ച ചെയ്‌തെന്ന് ഐ.എസ്.ഡി.സി സ്ട്രാറ്റജി ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. മൈൽസ് എജ്യുക്കേഷൻ സീനിയർ മാനേജർ ഉത്തം പൈ സംസാരിച്ചു.
അക്കൗണ്ടിങ്ങിലും ഫിനാൻസിങ്ങിലും എങ്ങനെ മികച്ച പുരോഗതി കൈവരിക്കാമെന്ന് പഠിക്കാനും നെറ്റ് വർക്ക് ചെയ്യാനും കണക്ട് ചെയ്യാനുമുള്ള മികച്ച അവസരമൊരുക്കുകയായിരുന്നു പരിപാടിയിൽ.
ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ചാണക്യ ബിസിനസ് സ്‌കൂൾ (സ്വർണ്ണ സ്‌പോൺസർമാർ) എന്നിവയ്‌ക്കൊപ്പം ഐ.എസ്.ഡി.സി, മൈൽസ് എഡ്യൂക്കേഷൻ (പ്ലാറ്റിനം സ്‌പോൺസർമാർ) എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."