ചെസ് കളിക്കിടെ ഏഴുവയസുകാരൻ്റെ വിരലൊടിച്ച് യന്ത്രമനുഷ്യൻ
മോസ്കോ • ചെസ് മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരു നീക്കിയ ഏഴു വയസുകാരൻ്റെ വിരൽ എതിരേ കളിച്ച യന്ത്രമനുഷ്യൻ ഒടിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ മോസ്കോ ചെസ് ഓപ്പൺ ടൂർണമെൻ്റിനിടെയാണ് ചെസ് കളിക്കുന്ന യന്ത്രമനുഷ്യൻ ലോകത്തെ ഞെട്ടിച്ചത്. ഇതിൻ്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കുട്ടി കരുനീക്കിയ ശേഷം യന്ത്രമനുഷ്യൻ കരുനീക്കാനൊരുങ്ങവെ കുട്ടി വീണ്ടും കരുനീക്കാൻ തുനിഞ്ഞതോടെ യന്ത്രമനുഷ്യൻ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് സെർജി സ്മാഗിൻ വിശദീകരിച്ചു.
ജൂലൈ 19നാണ് സംഭവമുണ്ടായത്.
യന്ത്രമനുഷ്യനും ഏഴ് വയസുള്ള ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. യന്ത്രമനുഷ്യൻ്റെ കരുനീക്കം പൂർത്തിയാകും മുമ്പ് ക്രിസ്റ്റഫർ അടുത്ത നീക്കത്തിനു ശ്രമിച്ചു. ഇതോടെ യന്ത്രമനുഷ്യൻ തൻ്റെ കൈ കുട്ടിയുടെ കൈയുടെ മുകളിലേക്ക് എടുത്തു വയ്ക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. കൈ വലിച്ചെടുക്കാൻ കഴിയാതെ വേദനിച്ച് പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും ഏറെ ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുന്നതും വിഡയോയിലുണ്ട്. കൈ വിരലൊടിഞ്ഞ കുട്ടി സുഖം പ്രാപിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."