സുവർണവെള്ളി
യൂജിന്‍ • ഒളിംപിക്സിലെ സ്വര്‍ണ നേട്ടത്തേക്കാള്‍ മികച്ച ദൂരമായിരുന്നു കഴിഞ്ഞ ദിവസം യൂജിനില്‍ നീരജ് ചോപ്ര കുറിച്ചത്. ഇന്നലെ 88.13 മീറ്റര്‍ ജാവലിന്‍ പായിച്ചായിരുന്നു നീരജ് വെള്ളി മെഡലുമായി ചരിത്രം കുറിച്ചത്. എന്നാല്‍ ഒളിംപിക്സില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെച്ചും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറുമായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് വേദിയില്‍ നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. ആദ്യ ശ്രമത്തില്‍ 90.21 എറിഞ്ഞ ആന്ഡേഴ്സന് ബഹുദൂരം മുന്നിലെത്തി. 85.52 മീറ്റര്‍ കടന്ന് വാദ്ലെച്ചും 86.86 മീറ്റര്‍ പിന്നിട്ട് വെബ്ബറും നീരജിനെ മറികടന്നു. രണ്ടാം ശ്രമത്തില്‍ 90.46 മീറ്റര്‍ എറിഞ്ഞ ആന്ഡേഴ്സന് സ്വര്‍ണം ഉറപ്പാക്കിയിരുന്നു. രണ്ടാം ശ്രമത്തില്‍ നീരജിന് പിന്നിടാനായത് 82.39 മീറ്റര്‍ മാത്രം. താരം നാലാം സ്ഥാനത്തേക്ക്. പിന്നാലെ 87.23 എറിഞ്ഞ് വാദ്ലെച്ച് രണ്ടാമതെത്തി. വെബ്ബര്‍ പക്ഷേ 71.88ല്‍ ഒതുങ്ങി. മൂന്നാം ശ്രമത്തില്‍ പക്ഷേ ആന്ഡേഴ്സന് 87.21ല്‍ ഒതുങ്ങി. 88.09 മീറ്ററെറിഞ്ഞ് വാദ്ലെച്ച് വെള്ളി മെഡലിനായുള്ള മത്സരം കടുപ്പിച്ചു. വെബ്ബര്‍ മൂന്നാം ശ്രമത്തില്‍ വീണ്ടും നിരാശപ്പെടുത്തി (73.00). പിന്നാലെ മൂന്നാം ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ്, വാദ്ലെച്ചിനെ മറികടന്ന് രണ്ടാം സ്ഥാത്തേക്ക്. നീരജിന്റെ അഞ്ചും ആറും ശ്രമങ്ങള്‍ ഫൗളായി.
വാദ്ലെച്ചിന് പിന്നീടുള്ള മൂന്ന് ശ്രമങ്ങളിലും ഈ ദൂരം മറികടക്കാനായില്ല. 83.48, 81.31, 82.88 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പിന്നീടുള്ള പ്രകടനങ്ങള്‍.
വെബ്ബറിനും ഈ ദൂരം പിന്നിടാന്‍ സാധിക്കാതിരുന്നതോടെ നീരജ് വെള്ളിത്തിളക്കത്തിലേക്കെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."