എസ്.എം.എഫ് പ്രീമാരിറ്റൽ വെബ് ആപ്പ് ലോഞ്ചിങ്ങും ഗൈഡ് പ്രകാശനവും ഇന്ന്
ചേളാരി • സമസ്ത കേരള സുന്നി മഹല്ല് ഫെഡേറഷൻ സംസ്ഥാന കമ്മിറ്റിയുടെ ഇസ് ലാമിക് പ്രീമാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്‌സിൻ്റെ വെബ് ആപ്പ് ലോഞ്ചിങ്ങും പ്രീമാരിറ്റൽ ഗൈഡ് പ്രകാശനവും ഇന്ന് നടക്കും. വൈകീട്ട് നാലിന് കൽപ്പറ്റ സമസ്താലയത്തിൽ നടക്കുന്ന ചടങ്ങ് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ.ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന ട്രഷറർ അബ്ബാസലി ശിഹാബ് തങ്ങൾ ലോഞ്ചിങ് കർമവും കോഴിക്കാട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി 'ലൈറ്റ് ഒാഫ് ലൈഫ്' പ്രീമാരിറ്റൽ ഗൈഡിൻ്റെ പ്രകാശനവും നിർവഹിക്കും. കെ.കെ അഹ്മദ് ഹാജി ഗൈഡ് ഏറ്റുവാങ്ങും. കെ.ടി ഹംസ മുസ് ലിയാർ അധ്യക്ഷനാവും. കൊയ്യാട് ഉമർ മുസ് ലിയാർ ആമുഖഭാഷണവും വി.മൂസക്കോയ മുസ് ലിയാർ പ്രാരംഭ പ്രാർഥനയും നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി പ്രഭാഷണം നടത്തും. സി.ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ വെബ് ആപ്പ് വിശദീകരണവും എസ്.വി മുഹമ്മദലി പുസ്തക പരിചയവും നടത്തും.
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം.എ മുഹമ്മദ് ജമാൽ, അഡ്വ. കെ.കെ മൊയ്തു, എസ്.മുഹമ്മദ് ദാരിമി, കെ.സി മമ്മൂട്ടി മുസ് ലിയാർ, പി.സൈനുൽ ആബിദ് ദാരിമി, ശരീഫ് ഹാജി ബീനാച്ചി, സി.മൊയ്തീൻ കുട്ടി, ഇബ് റാഹിം ഫൈസി പേരാൽ, മുജീബ് തങ്ങൾ, പി. ഇബ്റാഹിം മാസ്റ്റർ, അബ്ദുൽ ലത്തീഫ് വാഫി തുടങ്ങിയവർ സംബന്ധിക്കും. യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും പി.സി. ഇബ്റാഹിം ഹാജി നന്ദിയും പറയും.
തുടർന്ന് സുൽത്താൻ ബത്തേരി കൊളഗപ്പാറ ക്രസന്റ് റിസോർട്ടിൽ നടക്കുന്ന 'ഇത്തിഹാദ് 2.0' നേതൃസംഗമത്തിൽ എസ്.എം.എഫ്, ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരും ഓര്‍ഗനൈസര്‍മാരും പങ്കെടുക്കും.
26 രാവിലെ 10 ന് ഡോ. സുബൈർ ഹുദവി ചേകനൂരിന്റ സമാപന സന്ദേശത്തോടെ ക്യാംപ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."