ബംഗ്ലാദേശ് സ്വദേശിക്ക് കാന്‍സറിനുള്ള മരുന്നെത്തിച്ച് എസ്.കെ.എസ്.എസ്.എഫ് വിഖായ
വാളാട് : ദേശവും ഭാഷകളും മറികടന്ന് തലപ്പുഴ മേഖലാ ടീം വിഖായ. കാന്‍സര്‍ ചികിത്സക്ക് ആവശ്യമായ മരുന്ന് ദുബൈയിലെ ബംഗ്ലാദേശ് സ്വദേശിക്ക് എത്തിച്ചു നല്‍കിയാണ് തലപ്പുഴ മേഖലാ ടീം വിഖായ ശ്രദ്ധേയമായത് . തമിഴ്നാട് വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയില്‍ കഴിയുന്ന നിലവില്‍ ദുബൈയില്‍ താമസക്കാരനായ ബംഗ്ലാദേശ്സ്വദേശി കാര്‍സര്‍ ബാധിതനായ സിദ്ദീഖ്അഹമ്മദ് കരുതിയിരുന്ന മരുന്ന് കഴിഞ്ഞതോടെയാണ് മരുന്ന് ആവശ്യമായിവന്നത് . മരുന്ന്കഴിഞ്ഞതിലുള്ള പ്രയാസം വിഖായ തൃക്കരിപ്പൂര്‍ മേഖല കോഡിനേറ്റര്‍ യു.കെ.ഹാഷിമിനെ ബന്ധപ്പെടുകയായിരുന്നു .
തുടര്‍ന്ന് പൂനയില്‍നിന്നും വിഖായ മെഡിചെയിന്‍ വഴി മരുന്ന് വയനാട്ടിലെ തലപ്പുഴ മേഖലവിഖായ ചെയര്മാന് മുഹമ്മദലി കട്ടിയാടന്റെ നേതൃത്വത്തില്‍ വാളാട് എത്തിച്ച മെഡിസിന് മുഹമ്മദലികട്ടിയാടന്, സ്വാദിഖ് ടി എ വാളാട്, ഖാലിദ് ഫൈസി, അഷ്കര്‍ വാളാട്, സ്വാദിഖ് വള്ളിയില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വാളാട് സ്വദേശി എലന്ത റസാഖിന്റെ കൈവശം ഏല്‍പ്പിച്ചു, ശേഷം റസാഖ് ഇന്നലെ ദുബൈയിലേക്ക് എത്തിക്കുകയുമായിരുന്നു ഫ്രീസര്‍ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട മരുന്നായതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് വിഖായ പ്രവര്‍ത്തകര്‍ ഇത് കൈകാര്യം ചെയ്തത് റസാഖ് എന്ന സഹോദരന് രോഗിക്ക് മരുന്നിന്റെ അത്യാവശ്യം മനസിലാ ക്കിയ ഉടനെ മരുന്ന് ദുബൈയിലേക്ക് എത്തിക്കുന്ന ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു . കഴിഞ്ഞ ലോക്ക്ഡൗണ്‍ ഘട്ടങ്ങളിലും നിരവധി പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിച്ച് ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചവരാണ് തലപ്പുഴ മേഖല ടീം വിഖായ മെഡിച്ചെയിന് സംവിധാ നത്തിലൂടെ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിലും മയ്യത്ത് പരിപാലനത്തിലും തലപ്പുഴ മേഖല വിഖായ മികച്ച സേവനമാണ് നടത്തുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."