HOME
DETAILS

രാജ്യം പഠിക്കണം നീരജിൽനിന്ന്

  
backup
July 25 2022 | 21:07 PM

nisam-k-abdullah-todays-article-26-07-2022

നിസാം കെ. അബ്ദുല്ല


ലോക കായിക ഭൂപടത്തിൽ ഇന്ത്യയുടെ ത്രിവർണ പതാക അഭിമാനത്തോടെ പാറിക്കളിക്കുകയാണിന്ന്. ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുന്ന പ്രകടനവുമായി 130 കോടിയലധികം വരുന്ന ജനതയുടെ അഭിമാനമാണ് കാത്തത്. 88.13 മീറ്റർ ജാവലിൻ പായിച്ച് 18ാമത് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നീരജ് വെള്ളിപ്പതക്കത്തിൽ മുത്തമിട്ട് വിരൽ ചൂണ്ടിയത് കഠിനാധ്വാനവും അർപ്പണമനോഭാവവും ഉണ്ടെങ്കിൽ നമുക്ക് മുന്നിൽ താഴാത്ത ഉയരങ്ങളില്ലെന്നതിലേക്കാണ്. നീരജിന്റെ ജാവലിൻ ത്രോയിലെ ഗ്രാഫും ഇതിന് അടിവരയിടുന്നതാണ്.


2016ൽ പോളണ്ടിൽ തന്റെ 19ാം വയസിൽ വരവറിയിച്ച നീരജ് അഞ്ച് വർഷങ്ങൾക്കിപ്പുറം ടോക്ക്യോ ഒളിംപിക്‌സിൽ രാജ്യം നൂറ്റാണ്ടുകളായി കൊതിച്ചിരുന്ന സ്വർണം കൊയ്‌തെടുത്തു. ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ രാജ്യം നീരജിലൂടെ തങ്ങളുടെ സ്വർണ മോഹത്തിന് വിരാമമിട്ടു. അതിനുശേഷം കുറച്ച് മാസങ്ങൾ ഫീൽഡിൽ നിന്ന് മാറിനിന്നെങ്കിലും ലോക അത്‌ലറ്റിക്‌സ് മീറ്റിൽ രാജ്യത്തിന്റെ അഭിമാനം കാക്കാൻ അവൻ ജാവലിനുമായെത്തി. ആദ്യ രണ്ടു ശ്രമങ്ങളും ഫൗളിൽ കലാശിച്ചെങ്കിലും മൂന്നാം ശ്രമത്തിൽ വെള്ളിയുറപ്പിക്കുന്ന പ്രകടനം നീരജ് പുറത്തെടുത്തു.


ഹരിയാനയിലെ പാനിപത് ഖാന്ദ്ര എന്ന ഗ്രാമത്തിൽ 1997 ഡിസംബർ 24നാണ് നീരജിന്റെ ജനനം. വയസ് 12ലെത്തിയപ്പോൾ അമിതവണ്ണം ബുദ്ധിമുട്ടിച്ചു. 90 കിലോ ആയിരുന്ന ഈ സമയം നീരജിന്റെ തൂക്കം. ഇതോടെ പിതാവ് തൊട്ടടുത്തുള്ള ഒരു ജിംനേഷ്യത്തിലേക്ക് വിട്ടു. അവിടെ ദിവസവും കടുത്ത പരിശീലനങ്ങളായി. ഇവിടുത്തെ പരിശീലനം പോരെന്ന് തോന്നിയതിനാൽ പാനിപ്പത്തിലെ മറ്റൊരു ജിംനേഷ്യത്തിലേക്ക് മാറി. ജിംനേഷ്യത്തിന് തൊട്ടടുത്തായിരുന്നു പാനിപ്പത്ത് സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ.നീരജ് ഇവിടുത്തെയും സ്ഥിരം സന്ദർശകനായി. മറ്റു കുട്ടികൾക്കൊപ്പം നീരജും പരിശീലനത്തിറങ്ങി. ഇതിനിടയിലാണ് പരിശീലകൻ ജയ്‌വീർ സിങ് നീരജിനെ ശ്രദ്ധിക്കുന്നത്. ഒരു പരിശീലനവുമില്ലാതെ നീരജ് അന്ന് ജാവലിൻ എറിഞ്ഞിരുന്നത് 40 മീറ്ററുകൾക്കപ്പുറത്തായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജയ്‌വീർ സിങ് നീരജിനെ പരിശീലിപ്പിക്കാൻ തുടങ്ങി. ഏതാണ്ട് ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ അവിടെ നിന്ന് പഞ്ച്കുള താവു ദേവി സ്‌പോർട്‌സ് കോംപ്ലക്‌സിൽ പ്രവേശനം നേടി. ഇവിടെ നസീം അഹമ്മദിന് കീഴിലെ പരിശീലനം നീരജിനെ മികച്ചവനാക്കി. 40ൽ നിന്ന് 55 മീറ്ററിലേക്ക് ജാവലിൻ പാഞ്ഞു. 2012ലെ ലഖ്നൗ ജൂനിയർ മീറ്റിൽ 68.40 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡിട്ട് നീരജ് ഇന്ത്യൻ കായികമേഖലയിൽ തന്റെ വരവറിയിച്ചു. 2013ൽ ഉക്രൈനിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനുമിറങ്ങി. 2014ൽ ബാങ്കോക്ക് മീറ്റിൽ ആദ്യ അന്താരാഷ്ട്ര മെഡൽ നേടി. 2014ൽ ദേശീയ സീനിയർ മീറ്റിൽ 70 മീറ്റർ ദൂരം മറികടന്ന പ്രകടനം കാഴ്ചവച്ചു. പിന്നാലെ നടന്ന ജൂനിയർ മീറ്റിൽ 81 മീറ്റർ ദൂരവും താണ്ടി. ഇതോടെ നീരജിലെ മികവ് രാജ്യം തിരിച്ചറിഞ്ഞ് തുടങ്ങി. 2016 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ 84.23 മീറ്റർ ദൂരമെറിഞ്ഞ് സ്വർണം നേടിയ നീരജ് ദേശീയ റെക്കോഡിനൊപ്പവുമെത്തി.


2018ലെ ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരമെറിഞ്ഞ് സ്വർണം നേടിയ നീരജിന് 2019ൽ കൈമുട്ടിന് പരുക്കേറ്റു. ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാനാവാതെ നിൽക്കെയായിരുന്നു പരുക്ക്. ശസ്ത്രക്രിയക്ക് ശേഷം 16 മാസത്തോളം ജാവലിൻ ഫീൽഡിലേക്ക് എത്താനാവാത്ത അവസ്ഥ. ഒളിംപിക്‌സ് യോഗ്യതക്ക് മുന്നിലുള്ളത് ഒരു മീറ്റ് മാത്രം. നേരെ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നു, കഠിന പരിശീലനത്തിലൂടെ തന്റെ മികവ് തിരിച്ചുപിടിച്ചു. തൊട്ടുപിന്നാലെ നടന്ന എ.സി.എൻ.ഡബ്ല്യു ലീഗിൽ 87.86 മീറ്റർ ജാവലിൻ പായിച്ച് സ്വർണം നേടി. 2021 ഓഗസ്റ്റ് നാലിന് അത്‌ലറ്റിക്‌സിൽ ഒരു സ്വർണമെന്ന ഇന്ത്യയുടെ സ്വപ്‌നം 87.58 മീറ്റർ ജാവലിനെറിഞ്ഞ് സാക്ഷാത്കരിച്ചു. പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ വെള്ളിത്തിളക്കം.


ആത്മാർപ്പണവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഉണ്ടെങ്കിൽ നമുക്ക് മുന്നിൽ മറ്റൊന്നും തടസമില്ലെന്നതാണ് നീരജ് തന്റെ കായിക ജീവിതത്തിലൂടെ വരച്ചുകാണിക്കുന്നത്. നമ്മുടെ ചിറകുകൾ നമ്മൾ തന്നെ ആഞ്ഞടിച്ചെങ്കിലേ സ്വപ്‌നം കാണുന്ന ഉയരത്തിലേക്ക് പറന്നെത്താൻ സാധിക്കൂ. അതിനൊപ്പം മികച്ച സൗകര്യങ്ങളും നിലവാരമുള്ള പരിശീലനവും പിന്തുണയും ലഭിച്ചാൽ രാജ്യത്തിന് ട്രാക്കിലും ഫീൽഡിലും കൂടുതൽ നീരജുമാർ ഇനിയുമുണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂര മർദനം; ഒൻപതാം ക്ലാസുകാരന്റെ തോളെല്ലിന് പരിക്ക്

Kerala
  •  8 days ago
No Image

കെട്ടിടം പൊളിക്കുന്നതിനിടെ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

828 മില്യൺ ഡോളർ സംഭാവന; ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയ രാജ്യമായി യുഎഇ 

uae
  •  8 days ago
No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  8 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago