HOME
DETAILS

എന്നവസാനിക്കും പൊലിസിലെ പ്രാകൃതമുറകൾ

  
backup
July 25 2022 | 21:07 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


മനുഷ്യരും ശാസ്ത്രവും അനുദിനം പുരോഗമനത്തിന്റെ പുതിയ ആശയങ്ങൾ തേടിക്കൊണ്ടിരിക്കുകയും മനുഷ്യരാശിക്ക് അതിന്റെ ഗുണഫലങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരാതന കാലത്തെ മർദനോപാധികളെയാണ് പൊലിസ് ഓർമിപ്പിക്കുന്നത്. ഡി.എൻ.എ പരിശോധന മുതൽ നുണ പരിശോധന വരെയുള്ള ആധുനിക കുറ്റാന്വേഷണ രീതികൾ സാർവത്രികമായിക്കൊണ്ടിരിക്കുമ്പോഴും പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ സ്പർശിക്കാതെ പോലും കുറ്റം തെളിയിക്കാമെന്ന തലത്തിലേക്ക് കുറ്റന്വേഷണരീതി വളർന്നിട്ടും കേസ് തെളിയിക്കാനുള്ള എളുപ്പ മാർഗമെന്ന നിലയിൽ പൊലിസ് ഇപ്പോഴും കസ്റ്റഡി മർദനം തുടരുന്നുവെന്നത് ലജ്ജാവഹമാണ്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവർ പിടിക്കപ്പെട്ടാൽ കണ്ണുകൾക്കിട്ടുള്ള തൊഴിയും ബൂട്ട് കൊണ്ട് മർമത്ത് നോക്കിയുള്ള ചവിട്ടും ഇനി എന്നാണ് പൊലിസ് അവസാനിപ്പിക്കുക.
തിരുവനന്തപുരം കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂന്ന് പൊലിസുകാർ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത റെയിൽവേ ഉദ്യോഗസ്ഥനെ പൊലിസുകാർ കഴിഞ്ഞ ദിവസം തലങ്ങും വിലങ്ങും മർദിച്ചവശനാക്കി. നിയമലംഘനം സാധാരണക്കാർക്ക് മാത്രമാണ് ബാധകമെന്നും പൊലിസിനെ ബാധിക്കുന്നതല്ല എന്ന ഹുങ്കിലായിരിക്കണം ഈ കൈയേറ്റം. ഈ മനോവൈകൃതമാണ് നിരപരാധികൾക്കുമേലും ചോദ്യങ്ങൾ ചോദിക്കുന്നവർക്കു നേരേയും കൈയൂക്ക് കാണിക്കാൻ പൊലിസിനെ ഉത്സുകരാക്കുന്നത്.


കസ്റ്റഡി മരണങ്ങൾക്ക് കാരണക്കാരായ പൊലിസുകാരിൽ ചിലർക്ക് കോടതി വധശിക്ഷ വിധിച്ചിട്ടും മറ്റു ശിക്ഷാ നടപടികൾക്കും പിരിച്ചുവിടലിനും വിധേയരാക്കിയിട്ടും ഒഴിയാബാധ പോലെ പ്രാകൃത മുറകൾ പൊലിസിനെ വിടാതെ പിടികൂടിയിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന വടകരയിലെ കസ്റ്റഡി മരണം. വടകര പൊൻമേരി പറമ്പിൽ സജീവനെ വടകര പൊലിസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് മർദനമേറ്റാണ് അയാൾ മരണപ്പെട്ടത്. രണ്ടു കാറുകൾ തമ്മിൽ ഉണ്ടായ അപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ബഹളം നടന്നിരുന്നു. അപകടം സംഭവിച്ച ഒരു കാറിൽ ഉണ്ടായിരുന്ന സജീവനെ പൊതുസ്ഥലത്തു മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. മർദനത്തെത്തുടർന്ന് സജീവൻ പൊലിസ് സ്‌റ്റേഷനു മുമ്പിൽ കുഴഞ്ഞു വീണ് മരണപ്പെട്ടെന്നാണ് ബന്ധുക്കളുടെ പരാതി. തനിക്ക് നെഞ്ചു വേദനിക്കുന്നു എന്നു പറഞ്ഞ സജീവനെ എസ്.ഐ അടിച്ചെന്നും തുടർന്ന് സജീവൻ കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നത്. മദ്യപിച്ചാണോ വണ്ടി ഓടിക്കുന്നതെന്ന് പരിശോധിക്കാൻ പൊലിസിന്റെ പക്കൽ ഉപകരണമുണ്ട്. താൻ മദ്യപിച്ചിട്ടുണ്ടെന്ന് സജീവൻ തന്നെ സമ്മതിച്ച നിലയ്ക്ക് മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റം ചുമത്തി പൊലിസിന് കേസ് ചാർജ് ചെയ്യാവുന്നതേയുള്ളൂ. എന്നാൽ എസ്.ഐ സജീവനെ അടിച്ചൊതുക്കാനാണ് തിടുക്കപ്പെട്ടത്. അത് സജീവന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.


കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർ സംഭവത്തിൽ ഉൾപ്പെട്ട എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിവരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
ഇതുകൊണ്ടൊന്നും സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങൾ അവസാനിക്കാൻ പോകുന്നില്ല. പൊലിസ് പാഠം പഠിക്കാനും പോകുന്നില്ല. ആയിരുന്നെങ്കിൽ അത് എന്നേ സംഭവിച്ചേനെ. മാറി ഭരിച്ച സർക്കാരുകൾക്കും കസ്റ്റഡി മരണങ്ങൾ അവസാനിപ്പിക്കുന്നതിൽ വലിയ ഔത്സുക്യമില്ലെന്നു വേണം കരുതാൻ. പിണറായി സർക്കാരിന്റെ കാലത്ത് എത്ര പേർ പൊലിസ് കസ്റ്റഡിയിൽ മരിച്ചു എന്നതിന്റെ കൃത്യമായ കണക്ക് ആഭ്യന്തര വകുപ്പിന്റെ പക്കൽ ഇല്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചതിനു ആഭ്യന്തര വകുപ്പിൽനിന്നു കിട്ടിയ ഉത്തരം കൃത്യമായ വിവരമില്ല എന്നായിരുന്നു. കസ്റ്റഡി മരണങ്ങൾ പോലുള്ള അതീവ ഗുരുതരമായ വിഷയങ്ങൾ ആഭ്യന്തര വകുപ്പ് ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ലെന്നു പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഈ സർക്കാരിന്റെ ഇതുവരെയുള്ള കാലയളവിൽ കേരളത്തെ ഞെട്ടിച്ച നിരവധി കസ്റ്റഡി മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് അവസാനിപ്പിക്കാൻ കഴിയാത്തതിലെ ജാള്യതയായിരിക്കാം കസ്റ്റഡി മരണങ്ങളുടെ കൃത്യമായ കണക്ക് ആഭ്യന്തര വകുപ്പ് പുറത്ത് വിടാതിരിക്കുന്നത്.


2011 മുതൽക്കുള്ള കസ്റ്റഡി മരണങ്ങളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ 2019 ഒക്ടോബറിൽ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. അത്തരമൊരു കണക്കെടുപ്പ് വഴിയിൽ ഉപേക്ഷിച്ചിരിക്കാൻ സാധ്യതയില്ല. കൃത്യമായ കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കിൽ പുറത്തുവിടാൻ ആഭ്യന്തര വകുപ്പ് ബാധ്യസ്ഥമാണ്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഈ സർക്കാരിന്റെ കാലത്ത് ആറ് കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്.
1976ൽ കോഴിക്കോട് റീജിനൽ എൻജിനിയറിങ് കോളജ് വിദ്യാർഥിയായിരുന്ന പി.രാജൻ പൊലിസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നാണ് കേരളത്തിൽ കസ്റ്റഡി മരണങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. രാജന്റെ തിരോധാനത്തിന്റെ പേരിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് രാജി വയ്‌ക്കേണ്ടി വന്നു. ഇന്നായിരുന്നെങ്കിൽ എത്ര തവണ ഭരണത്തലവന്മാർ രാജിവയ്‌ക്കേണ്ടിവരുമായിരുന്നു! രാജന്റെ മൃതദേഹം പോലും കാണാനാവാതെ പിതാവ് പ്രൊഫസർ ഈച്ചരവാര്യർ കണ്ണടച്ചത് ഇന്നും കേരളത്തിന്റെ തീരാത്ത നൊമ്പരമാണ്. 1987ൽ ചേർത്തല സ്വദേശി ഗോപി പൊലിസ് കസ്റ്റഡിയിൽ മരിച്ചത് ഇ.കെ നായനാർ സർക്കാരിന്റെ കാലത്താണ്. നാഷനൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ രേഖകൾ പ്രകാരം 2020ൽ മാത്രം 76 കസ്റ്റഡി മരണങ്ങളാണ് രാജ്യത്ത് നടന്നത്. ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത് ഗുജറാത്തിലാണ്- 15 പേർ. എന്നാൽ പല ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടാതെ പോകുന്നു. കസ്റ്റഡി മരണങ്ങൾ കുറയാത്തതിന്റെ മുഖ്യ കാരണവും ഇതുതന്നെയായിരിക്കണം.


കസ്റ്റഡി മരണങ്ങളിൽ പ്രതിയാക്കപ്പെടുന്ന പൊലിസുകാർ ശിക്ഷിക്കപ്പെടാതെ പുറത്തുവന്നാലും അവരുടെ ശിഷ്ടജീവിതം അരക്ഷിതമായിത്തീരുന്നു എന്നതാണ് യാഥാർഥ്യം. ഏതൊരു സാഹചര്യത്തിലും പ്രതികളെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുക്കുന്നവരെ പൊലിസിന്റെ മർദനങ്ങൾക്കിരയാക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഈ അവബോധം പൊലിസിൽ ഇല്ല. അത്തരമൊരു തിരിച്ചറിവ് പൊലിസിനുണ്ടായാൽ മാത്രമേ സംസ്ഥാനത്ത് വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങൾക്ക് അന്ത്യമുണ്ടാവുകയുള്ളൂ. ഇതിനാവശ്യമായ കൗൺസലിങ് നൽകാൻ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago