സോണിയ ഗാന്ധിയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്ന്; ഇ.ഡി ഓഫീസിലും പരിസരത്തും കനത്ത സുരക്ഷ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന കള്ളപ്പണ കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചോദ്യം ചെയ്യല്‍ വേളയില്‍ 28 ചോദ്യങ്ങളുടെ മറുപടിയാണ് സോണിയ ഗാന്ധിയോട് ഇ.ഡി ആരാഞ്ഞത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ മക്കളായ പ്രിയങ്കയും രാഹുലും സോണിയയെ ഇ.ഡി ഓഫീസിലേക്ക് അനുഗമിക്കുമെന്നാണ് സൂചന.
കന്ദ്ര ഏജന്‍സിയെ ദുരുപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്ന ബി.ജെ.പി സര്‍ക്കാര്‍ ശൈലിയെ ചെറുക്കാന്‍ സ്വീകരിക്കേണ്ട പുതിയ വഴികള്‍ ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് നേതാക്കളോട് രാഷ്ട്രീയ പ്രതികാരം ചെയ്യുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. പുതിയ പ്രതിഷേധ സമര മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും പാര്‍ട്ടി എം.പിമാരുമാണ് തിങ്കളാഴ്ച വൈകീട്ട് യോഗം ചേര്‍ന്നത്.
അതേസമയം, പ്രതിഷേധം മുന്‍കൂട്ടി കണ്ട് കനത്ത സുരക്ഷയാണ് സോണിയയുടെ വസതിയിലും ഇഡി ഓഫിസിലും ഏര്‍പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."