HOME
DETAILS
MAL
ഭരണഘടനാ സെമിനാര്‍ സംഘടിപ്പിച്ചു
backup
July 26 2022 | 04:07 AM
ദുബൈ: എം.എസ്.എഫ് അലുംനി യു.എ.ഇ ചാപ്റ്റര്‍ അഡ്വ. പി.ഹബീബ് റഹ്മാന് അനുമസ്മരണ ഭാഗമായി ഭരണഘടനാ സെമിനാര്‍ സംഘടിപ്പിച്ചു. ഷാര്‍ജയില്‍ നടന്ന സെമിനാര്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.ഏഴര പതിറ്റാണ്ടായി ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നത് കരുത്തുറ്റ ഭരണഘടനയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. 'ഭരണഘടന വാദം പ്രതിവാദം' എന്ന വിഷയത്തില്‍ അഡ്വ. ഹാരിസ് ബീരാന്, മാധ്യമപ്രവര്ത്തകന് എം.സി.എ നാസര്‍, അഭിഭാഷകരായ അഡ്വ. ഹാഷിക് തൈക്കണ്ടി, അഡ്വ. ബിനി സരോജ് തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മായില്‍ ഏറാമല ആമുഖപ്രഭാഷണം നടത്തി. കെ.എ ഹാറൂണ്‍ റഷീദ്, നിസാര്‍ തളങ്കര, അഡ്വ. വൈ.എ റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."